
അബുദാബി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഇന്ത്യക്കും യുഎക്കുമിടയിലെ വ്യാപാരം സെപ(ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍)ക്ക് കീഴില്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മൂന്നു വര്‍ഷത്തിനിടയില്‍ മൊത്തം വ്യാപാരം 8,370 കോടി ഡോളറായി കുത്തനെ ഉയരുകയായിരുന്നു.
2021 സാമ്പത്തിക വര്‍ഷത്തില്‍ 4,330 കോടി ഡോളര്‍ ആയിരുന്നെങ്കില്‍ 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 9 മാസങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാരം 7,150 കോടി ഡോളറിലേക്ക് എത്തിയെന്നും സെപയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2030 ഓടെ ഇന്ത്യ-യുഎഇ എണ്ണ ഇതര വ്യാപാരം പതിനായിരം കോടി ഡോളറിലേക്ക് എത്തിക്കാനാണ് സെപയിലൂടെ ലക്ഷ്യമിടുന്നത്.