National

ഇന്ത്യൻ സേന തകർത്തത് ജെയ്‌ഷെ, ലഷ്‌കർ കേന്ദ്രങ്ങൾ; ബഹാവൽപൂർ മസൂദ് അസറിന്റെ താവളം

ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന തകർത്തത് ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കറെ ത്വയിബയുടെയും ഭീകര കേന്ദ്രങ്ങൾ. സൈന്യം തകർത്ത ബഹാവൽപൂരിലെ ജയ്‌ഷെ കേന്ദ്രം കൊടും ഭീകരൻ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്‌രികെയിലെ ലഷ്‌കർ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ് മുദ്‌രികെ

റഫാൽ വിമാനങ്ങളിൽ നിന്ന് മിസൈൽ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബഹാവൽപൂരിലും മുദ്‌രികെയിലുമുള്ളത്. 1999ൽ കാണ്ഡഹാർ വിമാനം റാഞ്ചലിനെ തുടർന്ന് മസൂദ് അസറിനെ വിട്ടയച്ചതു മുതൽ ഇയാളുടെ പ്രവർത്തന കേന്ദ്രമാണ് ബഹാവൽപൂർ.

ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട മസൂദ് അസർ 2019 മുതൽ ഒളിവിലാണ്. 2000ത്തിലെ ജമ്മു കാശ്മീർ നിയമസഭാ ആക്രമണം, 2001ലെ പാർലമെന്റ് ആക്രമണം, 2016ലെ പത്താൻകോട്ട് വ്യോമസേന താവളത്തിൽ നടന്ന ആക്രമണം, 2019ലെ പുൽവാമ ആക്രമണം തുടങ്ങിയ ഭീകരാക്രമണങ്ങളിൽ പങ്കുള്ള ഭീകര സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്.

Related Articles

Back to top button
error: Content is protected !!