Uncategorized

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസ സമൂഹം റിപബ്ലിക് ദിനം ആഘോഷിച്ചു

ദുബൈ: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസി സമൂഹം 76ാം റിപബ്ലിക് ദിനം ആഘോഷിച്ചു. യുഎഇ, ഖത്തര്‍, സഊദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും നേതൃത്വത്തിലാണ് ആഘോഷം നടന്നത്.

അബുദാബി ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷത്തിന് സ്ഥാനപതി സഞ്ജയ് സുധീര്‍ ദേശീയപതാക ഉയര്‍ത്തിയതോടെ തുടക്കമായി. ദുബൈയില്‍ കോണ്‍സുല്‍ ജനറല്‍ സതീശ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍. പരിപാടിയുടെ ഭാഗമായി കലാപരിപാടികളും അരങ്ങേറി. ഔദ്യോഗിക ചടങ്ങുകള്‍ക്ക് പുറമേ വിവിധ വിദ്യാലയങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലും റിപബ്ലിക് ദിന ആഘോഷം യുഎഇയില്‍ നടന്നു.

റിയാദ് ഇന്ത്യന്‍ എംബസിയെ ആഘോഷങ്ങള്‍ക്ക് സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് നേതൃത്വം നല്‍കി. രാവിലെ എട്ടിന് എംബസി അങ്കണത്തില്‍ സ്ഥാനപതി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ജിദ്ദ കോണ്‍സുലേറ്റിലെ ആഘോഷ പരിപാടിയില്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ദേശീയപതാക ഉയര്‍ത്തി.

കുവൈറ്റില്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈ്വക പതാകയുയര്‍ത്തി. കുവൈറ്റിലെ പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ എല്ലാ ഇന്ത്യക്കാരും കര്‍ശനമായി പാലിക്കണമെന്നും സ്ഥാനപതി ഓര്‍മിപ്പിച്ചു. ഖത്തറിലെ ആഘോഷങ്ങള്‍ക്ക് സ്ഥാനപതി എച്ച് ഇ വിപുല്‍ ദേശീയപതാക ഉയര്‍ത്തിയതോടെ തുടക്കമായി. ഔദ്യോഗികമായ ആഘോഷങ്ങള്‍ക്ക് പുറമേ ഇന്ത്യന്‍ സംഘടനകളുടെയും കൂട്ടായ്മകളുടെയും കീഴിലും സഊദി, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ ഏറെ വര്‍ണാഭമായി നടന്നു.

Related Articles

Back to top button
error: Content is protected !!