Sports

രോഹിത്ത്….ഈ കളിയൊന്നും മതിയാകില്ല..; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തണമെങ്കില്‍ ഇന്ത്യക്ക്

ഇന്ത്യയുടെ ഫൈനൽ സാധ്യത കുറഞ്ഞു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യു ടി സി) ഫൈനലില്‍ എത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് ദൂരെയുള്ള സ്വപ്‌നമായിരിക്കും. അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ടെസ്റ്റ് രാജക്കന്മാരെ കണ്ടെത്താനുള്ള മത്സരത്തിന് രോഹത്തിനും ടീമിനും യോഗ്യത ലഭിക്കണമെങ്കില്‍ കളിയൊന്ന് മെച്ചപ്പെടുത്തല്‍ അനിവാര്യമാണ്.

ഓസ്‌ട്രേലിയയുമായുള്ള ഇനിയുള്ള മൂന്ന് ടെസ്റ്റില്‍ വിജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം അനിവാര്യമാണ്. ഈ ടെസ്‌റ്റോടെ ഇന്ത്യക്ക് ഡബ്ല്യു ടി സിക്ക് മുമ്പുള്ള ടെസ്റ്റ് മത്സരം അവസാനിക്കും. ശ്രീലങ്കയുമായുള്ള രണ്ട് ടെസ്റ്റ് ഓസ്‌ട്രേലിയക്ക് ഇനിയും ബാക്കിയുണ്ട്. ആകെ അഞ്ച് ടെസ്റ്റുകളില്‍ മൂന്ന് എണ്ണത്തില്‍ വിജയിച്ചാല്‍ ഓസ്‌ട്രേലിയക്ക് ഡബ്ല്യു ടി സിയില്‍ ഫൈനലിലെത്താം. ശ്രീലങ്കയുമായുള്ള ടെസ്റ്റ് മത്സരം തൂത്തുവാരിയ ദക്ഷിണാഫ്രിക്ക ഇതിനകം ഫൈനല്‍ ഉറപ്പിച്ചുവെന്ന് തന്നെ പറയാം.

ഇന്ത്യയുമായുള്ള ഇനിയുള്ള ടെസ്റ്റില്‍ ഒന്നില്‍ ജയിക്കുകയും ദുര്‍ബലരായ ശ്രീലങ്കയുമായുള്ള ടെസ്റ്റ് തൂത്തുവാരുകയും ചെയ്താല്‍ ഓസ്‌ട്രേലിയ ഫൈനലിലെത്തും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് അടുത്ത മൂന്ന് ടെസ്റ്റിലും പരാജയ സാധ്യതയാണുള്ളത്. മോശം ബാറ്റിംഗ് നിരയും കോലി, രോഹിത്ത് എന്നിവരുടെ മോശം പ്രകടനവുമാണ് ഇതിന് കാരണം.

Related Articles

Back to top button
error: Content is protected !!