ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 10 കോടി ഡോളര്‍ സമ്മാനം
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 10 ലക്ഷം യുഎസ് ഡോളര്‍(എട്ടുകോടി രൂപ) സമ്മാനം ലഭിച്ചു. ടി ജെ അലെനെ(34) ആണ് മഹാഭാഗ്യം കാടക്ഷിച്ചത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് പതിവായി എടുക്കുന്ന വ്യക്തിയാണ് 2013 മുതല്‍ ദുബൈയില്‍ കഴിയുന്ന അലന്‍. 240ാമത്തെ ഡ്യൂട്ടി ഫ്രീയുടെ ലക്ഷാധിപതിയാണ് അലന്‍. ജബല്‍ അലി റിസോര്‍ട്ട് ആന്റ് ഹോട്ടലില്‍ ചീഫ് എഞ്ചിനിയറായി ജോലി നോക്കിവരുന്നതിനിടെയാണ് ഭാഗ്യം ഇദ്ദേഹത്തെ തേടിയെത്തിയത്. ഈ മാസം എട്ടിനായിരുന്നു ഓണ്‍ലൈനായി ടിക്കറ്റെടുത്തത്.
ഡ്യൂട്ടി ഫ്രീയുടെ മറ്റ് നറുക്കെടുപ്പുകളില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ടു ഇന്ത്യക്കാര്‍ക്കുകൂടി സമ്മാനം ലഭിച്ചിട്ടുണ്ട്. അജി ബാലകൃഷ്ണന്‍(52) എന്ന മലയാളിക്കാണ് ആഡംബര മോട്ടോര്‍ബൈക്ക് ലഭിച്ചത്. 13 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ദുബൈയില്‍ സുരക്ഷാ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായാണ് ജോലി ചെയ്യുന്നത്.
ഇന്ത്യക്കാരനും ഷാര്‍ജയിലെ ഓയല്‍ ആന്റ് ഗ്യാസ് കമ്പനിയിലെ ഐടി വിഭാഗം മാനേജറുമായ പ്രദുല്‍ ദിവാകര്‍(40)ന് നറുക്കെടുപ്പില്‍ ആഡംബര കാറും ലഭിച്ചു. 14 വര്‍ഷമായി ദുബൈയില്‍ കഴിയുന്ന വ്യക്തിയാണ് ഇദ്ദേഹം. ജാസിം ഫാത്തിയെന്ന ഡൊമിനിക്കന്‍ സ്വദേശിക്കും സമ്മാനമായി ലഭിച്ചിരിക്കുന്നത് ആഡംബര കാറാണ്.