World

അയർലൻഡിൽ ഇന്ത്യൻ യുവാവിന് അതിക്രൂര മർദനം; വംശീയ ആക്രമണമെന്ന് സൂചന

അയർലൻഡിൽ ഇന്ത്യൻ യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദിച്ചു. ടാലറ്റിലെ പാർക്ക് ഹിൽ റോഡിലാണ് ഒരുകൂട്ടം ഐറിഷ് യുവാക്കളുടെ ആക്രമണം നടന്നത്. ആക്രമണത്തിൽ യുവാവിന്റെ മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം. എന്നാൽ പോലീസ് ഇത് നിഷേധിച്ചു

വംശീയ ആക്രമണമെന്നാണ് നിഗമനം. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയർലൻഡിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര സംഭവത്തെ അപലപിച്ചു. പരുക്കേറ്റയാളോട് ഐറിഷ് ജനത കാണിച്ച പിന്തുണക്ക് നന്ദിയുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അഖിലേഷ് മിശ്ര പറഞ്ഞു

പ്രദേശത്തെ ജനപ്രതിനിധികൾ പരുക്കേറ്റയാളെ ആശുപത്രിയിൽ സന്ദർശിച്ചു. മൂന്നാഴ്ച മുമ്പാണ് ഇയാൾ അയർലൻഡിലെത്തിയത്. സംഭവത്തിന്റെ ഞെട്ടലിലാണെന്ന് സ്ഥലത്തെ കൗൺസിലർ പറഞ്ഞു. കുടിയേറ്റക്കാർക്കെതിരെ ആക്രമണങ്ങൽ വർധിക്കുന്നുണ്ടെന്നും കൗൺസിലർ പ്രതികരിച്ചു

Related Articles

Back to top button
error: Content is protected !!