National
ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര വിവാഹിതനായി; വധു ടെന്നീസ് താരം ഹിമാനി മോർ
ജാവലിൻ ത്രോ താരവും ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നീസ് താരം ഹിമാനി മോർ ആണ് വധു. സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ച് നീരജ് ചോപ്ര തന്നെയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്
വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹരിയാന സ്വദേശിയായ ഹിമാനി യുഎസ് ഫ്രാങ്ക്‌ളിൻ പിയേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ ടെന്നീസ് താരവും പരിശീലകയുമാണ്. 2016 മലേഷ്യയിൽ നടന്ന ലോക ജൂനിയർ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്
സോനിപത്തിൽ വെച്ച് രണ്ട് ദിവസം മുമ്പായിരുന്നു വിവാഹമെന്ന് നീരജ് ചോപ്ര അറിയിച്ചു. നീരജും ഹിമാനിയും നിലവിൽ വിദേശത്ത് ഹണിമൂൺ ആഘോഷിക്കുകയാണെന്ന് ബന്ധുക്കളിലൊരാൾ അറിയിച്ചു.