Technology

ഇൻഫിനിസ് ഹോട്ട് 50 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇൻഫിനിസ് നോട്ട് 40X 5ജി സ്‌മാർട്ട്‌ഫോണിൻ്റെ ലോഞ്ചിന് ശേഷം കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോണായ ഇൻഫിനിസ് ഹോട്ട് 50 5ജി (Infinix Hot 50 5G) ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് 120Hz ഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് HD+ LCD സ്‌ക്രീൻ, ഇൻ്ററാക്ടീവ് ഡൈനാമിക് പോർട്ട്, മീഡിയടെക് ഡൈമെൻസിറ്റി 6300 SoC, 8 ജിബി വരെ റാം, 8 ജിബി വരെ വെർച്വൽ റാം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫോണിന് 48 എംപി ബാക്ക് ക്യാമറയും ഡെപ്ത് സെൻസറും 8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

18W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്. 5 വർഷത്തെ ഉപയോഗത്തിന് ശേഷവും ഉറപ്പുനൽകുന്ന TUV SUD ഗ്രേഡ് എ സർട്ടിഫിക്കേഷനുള്ള സെഗ്‌മെൻ്റിലെ ആദ്യത്തെ ഫോണാണിതെന്ന് ഇൻഫിനിക്‌സ് പറഞ്ഞു. ഇൻഫിനിസ് ഹോട്ട് 50 5ജിയുടെ സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം.

ഇൻഫിനിസ് ഹോട്ട് 50 5ജി ഈ വില ശ്രേണിയിലെ ഏറ്റവും മെലിഞ്ഞ ഫോണായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 7.8 എംഎം കനവും 188 ഗ്രാം ഭാരവും ഉള്ള മെലിഞ്ഞ രൂപകൽപനയാണ് ഈ ഉപകരണത്തിനുള്ളത്. എന്നാൽ ഇതൊരു എൻട്രി-ബജറ്റ് ഉപകരണമായതിനാൽ, 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി ആണ് നൽകിയിരിക്കുന്നത്.

സോണി IMX582 സെൻസറോട് കൂടിയ 48 മെഗാപിക്സൽ ഡ്യുവൽ ബാക്ക് ക്യാമറയാണ് സ്മാർട്ട്ഫോണിൽ ഉഉള്ളത്. ക്യാമറയിലും എഐ സജ്ജീകരിച്ചിട്ടുണ്ട്. ഡ്യുവൽ മോഡ്, പ്രോ മോഡ്, ഫിലിം മോഡ് എന്നിവയുൾപ്പെടെ 12ലധികം ക്യാമറ മോഡുകൾ ക്യാമറ സിസ്റ്റത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. f/2.4 അപ്പേർച്ചർ ഉള്ള ഡെപ്ത്ത് സെൻസർ, എഐ ലെൻസ്, ഡ്യുവൽ LED ഫ്ലാഷ് എന്നിവയും ക്യാമറയുടെ പ്രത്യേകത ആണ്.

6.7-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, Arm Mali -G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz)
4 ജിബി / 8 ജിബി LPDDR4x റാം, 256GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവ ആണ് മറ്റ് പ്രത്യേകതകൾ. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ടും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

XOS 14.5 ഉള്ള Android 14, എൽഇഡി ഫ്ലാഷോട് കൂടിയ 8എംപി ഫ്രണ്ട് ക്യാമറ, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, പൊടിയും സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ് എന്നിവയും ഫോണിൽ ഉണ്ട്. 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി എന്നിവയാണ് കണക്റ്റിവിറ്റി ഫീച്ചറുകൾ.

ഇൻഫിനിക്സ് ഹോട്ട് 50 5G വൈബ്രൻ്റ് ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, സേജ് ഗ്രീൻ, ഡ്രീമി പർപ്പിൾ നിറങ്ങളിൽ ലഭ്യമാണ്. വില വരുന്നത് 4 ജിബി + 128 ജിബി വേർഷന് 9,999 രൂപയും 8 ജിബി + 128 ജിബി വേര്ഷന് 10,999 രൂപയുമാണ്. സെപ്റ്റംബർ 9 ഉച്ചയ്ക്ക് 2 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ ഇത് വാങ്ങാൻ ലഭ്യമാകും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 1000 രൂപ കിഴിവും ലഭ്യമാകും.

Back to top button