മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ

മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് കേസിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ രക്ഷിക്കാൻ ശ്രമം. ഉദ്യോഗസ്ഥനെതിരായ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കിയാണ് സർക്കാരിന്റെ ചാർജ് മെമ്മോ. ഗ്രൂപ്പ് ഉണ്ടാക്കിയതും പോലീസിൽ വ്യാജ പരാതി നൽകിയതൊന്നും മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഉദ്യോഗസ്ഥൻ പോലീസിന് നൽകിയ സ്ക്രീൻ ഷോട്ടും റിപ്പോർട്ടും ചാർജ് മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉന്നത നിർദേശപ്രകാരമാണ് താൻ ഗ്രൂപ്പുകൾ ഉണ്ടാക്കിയതെന്ന് ഗോപാലകൃഷ്ണൻ സ്ക്രീൻ ഷോട്ടിൽ പറയുന്നുണ്ട്. ഐഎഎസുകാർക്കിടയിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചെന്ന് മാത്രമാണ് ചാർജ് മെമ്മോയിൽ പറയുന്നത്
ഗോപാലകൃഷ്ണൻ ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഒക്ടോബർ 31നാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വിശദീകരണം നൽകുന്നത് നവംബർ ഒന്നിന് ഉച്ചയ്ക്കുമാണ്. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ്. മറ്റ് ഗുരുതര ആരോപണങ്ങൾ ചാർജ് മെമ്മോയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.