കോഴിക്കോട്: മാവൂര്‍ മഹ്‌ളറ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷിക ദിനാഘോഷമായ ‘വാക്ക്, ദി വേഡി’ ന്റെ ഭാഗമായി സ്‌കൂള്‍ തല കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. പത്താം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.
‘നാക്ക് അനക്കം മാത്രമാകുന്ന വാക്ക്’ എന്ന ഇതിവൃത്തത്തില്‍ എഴുതുന്ന മൗലികമായ രചനകള്‍ [email protected] എന്ന മെയിലിലേക്കോ 6282031029 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അയക്കാവുന്നതാണ്. വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന കവതികള്‍ക്ക് ഉപഹാരം നല്‍കും.
ഒന്നാം സമ്മാനം ലഭിക്കുന്ന കവിതക്ക് 5001, രണ്ടാം സ്ഥാനത്തെത്തുന്ന കവിതക്ക് 3001, മൂന്നാം സ്ഥാനത്തിന് 1001 രൂപ എന്നിങ്ങനെയാണ് സമ്മാനം. ജനുവരി 12 ആണ് അവസാന തീയതി. രചനകള്‍ അയക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ പേരും പഠിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങളും ക്ലാസും രേഖപ്പെടുത്തേണ്ടതാണ്.