രാജ്യാന്തര ഫുട്‌ബോളര്‍ മുഹമ്മദ് സല 17ന് ഷാര്‍ജ പുസ്തകോത്സവത്തില്‍ എത്തും
ഷാര്‍ജ : രാജ്യാന്തര ഫുട്‌ബോളര്‍ മുഹമ്മദ് സല 17ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി എത്തും. വൈകിയിട്ട് ഏഴിനാണ് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ അദ്ദേഹം ആരാധകരുമായി സംവദിക്കുക. തന്റെ ജീവിത വിജയത്തില്‍ വായനയുണ്ടാക്കിയ പരമ പ്രധാനമായ സ്വാധീനത്തെക്കുറിച്ചും സലായുടെ മനസ് തുറക്കല്‍.
തന്റെ വായന സ്റ്റേഡിയത്തിലേക്കുള്ള തന്റെ വളര്‍ച്ചയെ എത്രമാത്രം സ്വാധീനിച്ചെന്ന് ആരാധകര്‍ക്ക് സലയുടെ വാക്കുകളില്‍നിന്നും അറിയാനാവും.
സ്വപ്‌നം കണ്ട് നടന്ന ഈജിപ്തിലെ തന്റെ യൗവനകാലത്തുനിന്നും ഫുട്‌ബോളിന്റെ മാന്ത്രിക ലോകത്തെക്കും ലോകോത്തര ഫുട്‌ബോള്‍ താരത്തിലേക്കും നടന്നുകയറിയതിന്റെ നാള്‍വഴികളാവും സലയുടെ വാക്കുകളില്‍ നിറയുക. അല്‍ മകവ്‌ലൂന്‍ അല്‍ അറബ് എസ്‌സിയിലായിരുന്നു പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ആരംഭം. പിന്നീടാണ് യൂറോപ്പിലേക്കെത്തുന്നത്.
ബാസെല്‍, ചെല്‍സി, ഫിയോറന്റീന, റോമ തുടങ്ങിയ ക്ലബ്ബുകളില്‍ കളിച്ച പരിചയവും കൈമുതലായാണ് 2017ല്‍ മുഹമ്മദ് സല ലിവര്‍പൂള്‍ എഫ്‌സിയില്‍ ചേക്കേറുന്നത്. പ്രീമിയര്‍ ലീഗ്, യുഇഎഫ്എ, ചാംമ്പ്യന്‍സ് ലീഗ് തുടങ്ങിയ മത്സരങ്ങലിലെല്ലാം തന്റെ പ്രതിഭ പുറത്തെടുത്ത മഹത്തായ താരമായ ഈ ഫുട്‌ബോളര്‍ക്ക് പിഎഫ്എ പ്ലയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ഗോള്‍ഡണ്‍ ബൂട്ട്‌സ്, പ്ലയര്‍ മേക്കര്‍ ഓഫ് ദ സീസണ്‍ അവാര്‍ഡ്, പുസ്‌കാസ് അവാര്‍ഡ് തുടങ്ങിയ മികവുറ്റ പുരസ്‌കാരങ്ങള്‍ തന്റെ കളിയിലൂടെ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്.