![](https://metrojournalonline.com/wp-content/uploads/2025/02/images4_copy_1920x1401-780x470.avif)
മനാമ: രാജ്യത്തെ കാര്‍ഷിക മേഖലയുടെ കുതിപ്പ് പ്രകടമാക്കുന്നതിനൊപ്പം രാജ്യാന്തര മേഖലയില്‍ ഗാര്‍ഡനിംങ്ങിലെ പുതിയ പ്രവണതകള്‍ അടുത്തറിയാന്‍കൂടി സഹായിക്കുന്ന ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോ 2025 ഈ മാസം 20ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിന് കീഴില്‍ രാജാവിന്റെ ഭാര്യയും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റിന്റെ ഉപദേശക സമിതി ചെയര്‍പേഴ്‌സണുമായ ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ ഉദാരമായ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ ഹാള്‍ നമ്പര്‍ മൂന്നിലാണ് ഗാര്‍ഡന്‍ ഷോ നടക്കുക. ലോക ഗാര്‍ഡനിങ് രംഗത്ത് സംഭവിച്ചിരിക്കുന്ന മാറ്റങ്ങളും നവീനമായ ആശയങ്ങളും പുത്തന്‍ രീതികളും എല്ലാം അടുത്തറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഗാര്‍ഡന്‍ ഷോ അവസരം ഒരുക്കുമെന്നാണ് സംഘാടകസമിതി പ്രതീക്ഷിക്കുന്നത്.