Kerala

ഷൂട്ടിംഗ് സെറ്റിൽ വെച്ച് കടന്നുപിടിച്ചു; നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി

നടൻ ജയസൂര്യക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും പരാതി. ഷൂട്ടിംഗ് സെറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 2013 തൊടുപുഴയിൽ വെച്ചാണ് സംഭവമെന്നും പരാതിയിൽ പറയുന്നു.
അന്വേഷണസംഘത്തിലെ ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമ മേഖലയിൽ നിന്ന് ഇതുവരെ പോലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്

നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നൽകിയിരുന്നു. 2008ലാണ് ജയസൂര്യയിൽ നിന്ന് മോശം അനുഭവമുണ്ടായത്. റസ്റ്റ് റൂമിൽ പോയി വരുമ്പോൽ ജയസൂര്യ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചു, ഫ്‌ളാറ്റിലേക്ക് വരാൻ ക്ഷണിച്ചു എന്നായിരുന്നു നടിയുടെ പരാതി

Related Articles

Back to top button