Kerala
ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം ഇന്ന് അവസാനിക്കും; വൻ പ്രഖ്യാപനങ്ങളുണ്ടാകും

കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി സമ്മേളനത്തിൽ പങ്കെടുക്കും. ഇന്നലെ മാത്രം 33,000 കോടി രൂപയോളം വരുന്ന നിക്ഷേപങ്ങളാണ് വിവിധ വ്യവസായ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചത്
ഇന്ന് വൻകിട നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകും. കേരള-2047 എന്ന സെഷനോടെയാകും നിക്ഷേപക സംഗമം അവസാനിക്കുക. ഫ്രാൻസ്, മലേഷ്യ രാജ്യങ്ങളുടെ പങ്കാളിത്തം ഇന്നത്തെ നിക്ഷേപക സംഗമത്തിൽ ഉണ്ടാകും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേരളത്തിൽ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കും. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഐടി, ഭക്ഷ്യസംസ്‌കരണ മേഖലകളിൽ ലുലു ഗ്രൂപ്പ് വമ്പൻ നിക്ഷേപത്തിന് തയ്യാറാടെുക്കുന്നുണ്ട്.