World

ഇറാൻ-ഇസ്രായേൽ സംഘർഷം: ഉടൻ നയതന്ത്ര പരിഹാരമുണ്ടാകുമെന്ന് ട്രംപ്

ഇറാനുമായി ആണവ കരാറിന് ഉടൻ സാധ്യതയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്നും ട്രംപ് കാനഡയിൽ പറഞ്ഞു. ജി 7 ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയാൽ ഇത് നടക്കും. ഇറാൻ അംഗീകരിച്ചില്ലെങ്കിൽ അത് വിഡ്ഡിത്തരമാകുമെന്നും ട്രംപ് പറഞ്ഞു

ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യം. ഈ പ്രതിസന്ധി ഇറാൻ വരുത്തി വെച്ചതാണ്. അവരെ പലതവണ ഉപദേശിച്ചതാണ്. ജനങ്ങൾ ടെഹ്‌റാൻ വിട്ടുപോകണമെന്നും ട്രംപ് പറഞ്ഞു.

അതേസമയം ജി7 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ അമേരിക്ക ഒപ്പുവെക്കില്ല. ഇതിനുള്ള കാരണം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ പ്രസിഡന്റ് ശ്രമിക്കുകയാണെന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.

Related Articles

Back to top button
error: Content is protected !!