World

ആക്രമിച്ചത് ഇറാന്റെ ആണവ പ്ലാന്റുകൾ; ഓപറേഷൻ റൈസിംഗ് ലയൺ പ്രഖ്യാപിച്ച് നെതന്യാഹു

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യാപക ആക്രമണങ്ങൾ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ പ്ലാന്റുകളെ. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ആണവ പ്ലാന്റുകൾ അടക്കം ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഇസ്രായേൽ എയർ ഫോഴ്‌സ് വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം

ആക്രമണം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓപറേഷൻ റൈസിംഗ് ലയൺ ആണ് ഇറാനെതിരെ നടക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. കാലങ്ങളായി ഇസ്രായേലിനെ തകർക്കണമെന്ന ഉദ്ദേശ്യവുമായി ഇറാൻ ഭരണകൂടം മുന്നോട്ടു പോകുകയായിരുന്നു. ഇതിനായി നിരവധി ആണവ പ്ലാന്റുകളും ആണവായുധങ്ങളും അവർ നിർമിച്ചു. ഇന്ന് പുലർച്ചെയോടെ ഐഡിഎഫ് പ്രിസിസീവ് ആക്രമണം നടത്തി എന്ന് നെതന്യാഹു പറഞ്ഞു

ആണവായുധ നിർമാണത്തിൽ നിന്ന് ഇറാനെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതല്ലാതെ മറ്റൊരു മാർഗവും ഞങ്ങൾക്ക് മുന്നിലില്ല. ഇത് ഞങ്ങളുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഓപറേഷൻ വരും ദിവസങ്ങളിലും തുടരുമെന്നാണ് നെതന്യാഹു അറിയിച്ചത്. ആക്രമണത്തിന് പിന്നലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!