World

ലെബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു

ലെബനനിലെ ദക്ഷിണ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ലെബനൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെയ്‌റൂത്തിലും പരിസര പ്രദേശങ്ങളിലുമായി 25 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യവും അറിയിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പറഞ്ഞു

ദക്ഷിണ ലെബനനിലെ രണ്ട് ജില്ലകളിൽ യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ വെടിനിർത്തലിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയും ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയാണ്. ജനസാന്ദ്രതയേറിയ ബസ്ത മേഖലയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു

ഹിസ്ബുല്ല കമാൻഡ് സെന്ററാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ സാധാരണക്കാർ താമസിച്ചിരുന്ന കെട്ടിടങ്ങൾക്ക് നേരെയും ആക്രമണം നടന്നുവെന്നാണ് മാധ്യമ വാർത്ത

Related Articles

Back to top button
error: Content is protected !!