World

വെടിനിർത്തൽ കരാർ ലംഘിച്ച് ലെബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

ലെബനനിൽ വെടിനിർത്തൽ ലംഘിച്ച് വീണ്ടും ഇസ്രായേലിന്റെ ആക്രമണം. വ്യോമാക്രമണങ്ങലിൽ 11 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച നിലവിൽ വന്ന വെടിനിർത്തൽ തുടർച്ചയായി ലംഘിച്ചാണ് ദക്ഷിണ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിക്കുന്നത്

ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ യുദ്ധാറുതി അല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നുള്ള ചെറിയ നീക്കത്തിന് പോലും കനത്ത തിരിച്ചടി നൽകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി

അതേസമയം ഇരുപക്ഷവും ആക്രമണം പൂർണമായും നിർത്തണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ മാനിക്കണമെന്ന് ഇസ്രായേലിനോട് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button