World
ഗാസയിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേൽ; വ്യോമാക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടതായി വിവരം

ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. വെടിനിർത്തൽ അവസാനിപ്പിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇസ്രായേൽ ഏകപക്ഷീയമായി വെടിനിർത്തൽ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു
അതേസമയം യെമനിൽ ഹൂതികളും അമേരിക്കയും തമ്മിലും സംഘർഷം രൂക്ഷമാകുകയാണ്. നിരവധി ഹൂതി നേതാക്കളെ വധിച്ചതായി അമേരിക്ക അവകാശപ്പെട്ടു. കപ്പലുകൾക്കെതിരായ സൈനിക നടപടികൾ ഉപേക്ഷിക്കും വരെ ഹൂതി കേന്ദ്രങ്ങൾ ആക്രമണം തുടരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി
കരയുദ്ധം കൂടാതെ തന്നെ ഹൂതികളെ അമർച്ച ചെയ്യാൻ കഴിയുമെന്നും പെന്റഗൺ അവകാശപ്പെട്ടു. എന്നാൽ അമേരിക്കക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ ഹൂതിയും മുന്നറിയിപ്പ് നൽകി.