ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും സഹിതം 35 പേർ കൊല്ലപ്പെട്ടു

ഗാസയിൽ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. 35 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

മധ്യഗാസയിലെ നിസ്‌റത്ത് അഭയാർഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഒരു ബ്ലോക്ക് മുഴുവൻ വ്യോമാക്രമണത്തിൽ തകർന്നു. തെക്കൻ ഗാസയിലെ റഫയിൽ 13 പേർ കൊല്ലപ്പെട്ടു. 84ൽ അധികം പേർക്ക് പരുക്കേറ്റു. നിരവധി പേരെ കാണാതായതായും ഗാസയിലെ സർക്കാർ വാർത്താ ഏജൻസി അറിയിച്ചു

ആശുപത്രികളിൽ പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ ഇനിയും കുടുങ്ങി കിടക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

Exit mobile version