സിറിയൻ അതിർത്തിയിൽ പ്രതിഷേധിച്ചവർക്ക് നേരെ വെടിയുതിർത്ത് ഇസ്രായേലി സൈന്യം
സിറിയൻ അതിർത്തിയിലെ ഇസ്രായേൽ ആർമിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ട്. സിറിയയുടെ തെക്കുഭാഗത്ത് വെടിവെപ്പ് നടന്നതായി ഇസ്രായേലി സൈന്യം സ്ഥിരീകരിച്ചു. വെടിവെപ്പിൽ മഹർ അൽ ഹുസൈൻ എന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
സിറിയൻ അതിർത്തി ഗ്രാമമായ മാറിയാഹിലെ പ്രതിഷേധത്തിന് നേർക്കാണ് വെടിവെപ്പുണ്ടായത്. സിറിയയിൽ വിമതസേന അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ചെറുതും വലുതുമായി നൂറോളം ആക്രമണങ്ങളാണ് സിറിയയിലേക്ക് ഇസ്രായേൽ നടത്തിയത്.
എന്നാൽ സമാധാനപരമായാണ് സിറിയൻ അതിർത്തിയിൽ നാട്ടുകാർ പ്രൊട്ടസ്റ്റ് നടത്തിയതെന്നാമ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യുഎൻ പട്രോൾ സോണിന് പുറത്തുള്ള സതേൺ പോയിന്റിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നതെന്നും ഇവിടെയുള്ള പ്രതിഷേധം ആപത്തെന്നാണ് നിരീക്ഷിക്കുന്നതെന്നും ഇസ്രായേലി സൈന്യം പറഞ്ഞു.