World
വാർത്ത വായിക്കുന്നതിനിടെ ഇസ്രായേൽ ബോംബാക്രമണം; ഓടി രക്ഷപ്പെട്ട് അവതാരക

സിറിയയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാന കവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപവും ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിറിയൻ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെയാണ് സ്‌ഫോടനം നടക്കുന്നത്. ഇതോടെ വാർത്ത അവതാരിക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം
ദമാസ്‌കസിലെ പ്രതിരോധ മന്ത്രാലയം അടക്കമുള്ള സർക്കാർ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. തുടർച്ചയായ മൂന്നാം ദിവസവും സിറിയയിൽ ഇസ്രായേൽ ആക്രമണം നടത്തുകയാണ്.
ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിന് സൈനിക പിന്തുണ നൽകിയാണ് ഇസ്രായേലിന്റെ ആക്രമണം. സിറിയൻ സൈനിക ടാങ്കുകളെ ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം നടത്തി.