മുൻ എംഎൽഎ അടക്കം സിപിഎമ്മിലെ നേതാക്കൾക്ക് ശിക്ഷ ലഭിച്ചത് ചെറിയ കാര്യമല്ല: കെ കെ രമ
കൊലവാൾ താഴെ വെക്കാൻ സിപിഎം എന്നാണ് തയ്യാറാകുകയെന്ന് കെകെ രമ എംഎൽഎ. പെരിയ ഇരട്ടക്കൊല കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവർ. ഇരട്ട ജീവപര്യന്തം എത്ര വർഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വർഷമാണെന്ന് പ്രതീക്ഷിക്കുന്നു. അതിലപ്പുറത്തേക്ക് കടുത്ത ശിക്ഷയുണ്ടോയെന്ന് അറിയേണ്ടിയിരിക്കുന്നു
ശിക്ഷ തൃപ്തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അപ്പീൽ നൽകുമെന്നാണ് കരുതുന്നത്. മുൻ എംഎൽഎ അടക്കം സിപിഎമ്മിലെ സമുന്നതരായ നേതാക്കൾക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല.
അഞ്ച് വർഷമെന്നത് കുറഞ്ഞു പോയി എങ്കിലും എത്രകാലം എന്നതിലേക്കപ്പുറം കോടതി ശിക്ഷിച്ചു എന്നത് പ്രാധാന്യമർഹിക്കുന്നുണ്ട്. സിപിഎമ്മിന്റെ നേതാക്കൾ ഇത്തരം കൊലപാതകങ്ങളിൽ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിതെന്നും കെകെ രമ പറഞ്ഞു.