Kerala

ഇ പിയെ നീക്കിയത് സംഘടനാ നടപടിയല്ല; മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല: എംവി ഗോവിന്ദൻ

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമാണ്. ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് ടിപി രാമകൃഷ്ണന് പകരം ചുമതല നൽകി. ഇപി ജയരാജന്റെ പ്രവർത്തനത്തിൽ പരിമിതികളുണ്ടായി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലെ പ്രശ്‌നങ്ങളും കാരണമായി. പല വിഷയങ്ങളിലും പരിശോധിച്ചതിന്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടന നടപടിയല്ല. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പദവികളിൽ നിന്ന് പികെ ശശിയെ ഒഴിവാക്കി. കെടിഡിസി ചെയർമാൻ സ്ഥാനം സർക്കാരിന്റെ ഭാഗമായുള്ള പദവിയാണ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അമാന്തം കാണിച്ചിട്ടില്ല. കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല. സ്ത്രീകൾക്കെതിരെ അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണ്. എന്നാൽ അവരാരും രാജിവെച്ചിട്ടില്ല. ധാർമികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരമുണ്ടാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

Related Articles

Back to top button