തീർന്നിട്ടില്ല, സാംസങ്ങിന്റെ വകയും ഉണ്ട് ഒരു ഡിസ്കൗണ്ട്! അതും 5G സ്മാർട്ട്ഫോണിന്
ഇന്ത്യയിൽ ഫെസ്റ്റിവൽ സെയിലിനോട് അനുബന്ധിച്ച് സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകൾ ലഭ്യമായിരിക്കുന്നതിനാൽ വിപണിയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. പ്രമുഖ ബ്രാൻഡുകളെല്ലാം ഇന്ത്യയിൽ തങ്ങൾ അവതരിപ്പിച്ച പുതിയതും പഴയതുമായ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ആമസോണും ഫ്ലിപ്പ്കാർട്ടും തങ്ങളുടെ വകയായും ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നതിനാൽ പുതിയ ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവർ ആവേശത്തിലാണ്. ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ സാംസങ്ങിന്റെ ഗാലക്സി എ23 5ജിയും (Samsung Galaxy A23 5G) ഉൾപ്പെടുന്നു. യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ 5ജി ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കും.
കഴിഞ്ഞ വർഷം സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച മോഡൽ ആണ് ഗാലക്സി എ23 5ജി. ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എ23 5ജി യുടെ 8ജിബി +128 ജിബി വേരിയന്റിന് 24,999 രൂപയും 6 ജിബി +128 ജിബി വേരിയന്റിന് 22,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ വെറും 15000 രൂപ ബജറ്റിൽ ഈ ഫോൺ സ്വന്തമാക്കാനാകും.
കാരണം ഫ്ലിപ്പ്കാർട്ടിൽ ഗാലക്സി എ23 5ജി യുടെ 6ജിബി +128 ജിബി വേരിയന്റ് ഇപ്പോൾ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 15,399 രൂപ വിലയിലും 8ജിബി +128 ജിബി വേരിയന്റ് 16,799 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏതാണ്ട് 7600- 8200 രൂപയുടെ ഡിസ്കൗണ്ട് ഈ ഫോണിന് ലഭിച്ചിരിക്കുന്നു
ഇതുകൂടാതെ ബാങ്ക് ഓഫർ വഴി വീണ്ടും വില കുറയ്ക്കാനുള്ള ഓപ്ഷനുകളും പരമാവധി 9650 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഗാലക്സി എ23 5ജിക്ക് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാംസങ് ആരാധകർ ഉണ്ടെങ്കിൽ അവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
സിൽവർ, ഇളം നീല, ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഗാലക്സി എ23 5ജി ലഭ്യമാകുക. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ 15000 രൂപ വിലയിൽ ലഭ്യമായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എന്നാൽ ഈ ഫോണിന് ശേഷം സാംസങ് പുറത്തിറക്കിയ ഫോണുകളും ഡിസ്കൗണ്ടിൽ വിപണിയിലുണ്ട് എന്നതും ഓർക്കേണ്ടതുണ്ട്.
സാംസങ് ഗാലക്സി എ23 5ജിയുടെ പ്രധാന ഫീച്ചറുകൾ: മിഡ്‌റേഞ്ച് ചിപ്സെറ്റായ സ്‌നാപ്ഡ്രാഗൺ 695 ആണ് ഗാലക്സി എ23 യ്ക്ക് കരുത്ത് പകരുന്നത്. ഇതിലെ 6.6 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയ്ക്ക് ഫുൾഎച്ച്ഡി പ്ലസ് റസലൂഷനും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്. കോണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണത്തോടെയാണ് ഇത് എത്തുന്നത്.
ഇതിലെ എഡ്ജ്- ടു- എഡ്ജ് ഇൻഫിനിറ്റി- വി ഡിസ്പ്ലേ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വലിയ സ്‌ക്രീനിൽ കണ്ടെന്റുകൾ ആസ്വദിക്കാനാകും. എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജും ഗാലക്‌സി എ23 5ജി വാഗ്ദാനം ചെയ്യുന്നു. 25വാട്ട് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5000 എംഎഎച്ച് ബാറ്ററി ആണ് ഇതിൽ നൽകിയിരിക്കുന്നത്.
ക്വാഡ് ക്യാമറ സംവിധാനമാണിതിൽ സജ്ജീകരിച്ചിരിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സംവിധാനമുണ്ട്. അഞ്ച് എംപി അൾട്രാവൈഡ് ക്യാമറ, രണ്ട് എംപി മാക്രോ, ഡെപ്ത് സെൻസറുകൾ എന്നിവയാണ് മറ്റുള്ളവ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.