Sports

എനിക്ക് മതിയായി, ഇനിയിത് പറ്റില്ല; പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കുമെന്ന് സീനിയർ താരങ്ങളോട് ഗംഭീർ

പ്രകടനം നന്നായില്ലെങ്കിൽ സീനിയർ താരങ്ങളെ ടീമിൽ നിന്നൊഴിവാക്കാൻ മടിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പാണ് സീനിയർ താരങ്ങൾക്ക് ഗംഭീർ മുന്നറിയിപ്പ് നൽകിയത്. എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്

സാഹചര്യം മനസിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ പലരും തയ്യാറാകുന്നില്ല. സ്വാഭാവിക കളിയെന്ന പേരിൽ സ്വന്തം ഇഷ്ടപ്രകാരമാണ് പലരും കളിക്കുന്നത്. മെൽബൺ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഡ്രസിംഗ് റൂമിൽ നടന്ന ചർച്ചയിൽ സീനിയർ താരങ്ങളെ കൊണ്ട് തനിക്ക് മതിയായെന്ന് വരെ ഗംഭീർ പറഞ്ഞു

തുടർച്ചയായി ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തിൽ ബാറ്റ് വെച്ച് ഔട്ടാകുന്ന വിരാട് കോഹ്ലിയുടെയും നായകൻ രോഹിത് ശർമയുടെയും പ്രകടനത്തിൽ ഗംഭീർ ഒട്ടും തൃപ്തനല്ല. കഴിഞ്ഞ ആറ് മാസം നിങ്ങളുടെ ഇഷ്ടമനുസരിച്ച് കളിക്കാൻ അവസരം നൽകി. ഇനിയിത് പറ്റില്ല. ഞാൻ പറയുന്നത് പോലെ കളിക്കാത്തവർക്ക് പുറത്തുപോകാമെന്ന് ഗംഭീർ തുറന്നടിച്ചു

Related Articles

Back to top button
error: Content is protected !!