ഇന്ത്യന്‍ മണ്ണില്‍ ജയ്ശ്രീരാം വിളിച്ച് ആക്രമണങ്ങളും ആഹ്ലാദ പ്രകടനങ്ങളും പതിവാക്കിയ സംഘ്പരിവാര്‍ ആശയക്കാര്‍ അറബ് നാട്ടിലും ജയ്ശ്രീരാം വിളിയുമായി ആഹ്ലാദ പ്രകടനം നടത്തി മലയാളികളടക്കമുള്ള സംഘ്പരിവാര്‍ കൂട്ടം. ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വിജയികളായതിന്റെ ആഹ്ലാദമാണ് ജയ്ശ്രീരാം വിളിയിലെത്തിച്ചത്.
ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് പ്രവാസികള്‍ക്കിടയില്‍ വലിയ ആവേശമാണ്. കൃത്യമായ രാഷ്ട്രീയ, സാമൂഹിക സ്വാധീനങ്ങള്‍ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഉണ്ടാകുമെങ്കിലും അവ പ്രകടമാക്കാറില്ല. ഇടതുപക്ഷ, വലതുപക്ഷ അനുഭാവികളും നേതാക്കളുമെല്ലാം തിരഞ്ഞെടുപ്പില്‍ മത്സരിക്കാറുണ്ടെങ്കിലും തങ്ങളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനോ ആ രീതിയില്‍ ആഘോഷങ്ങള്‍ കൊണ്ടെത്തിക്കാനോ ശ്രമിക്കാറില്ല. രാജ്യത്തെ ശക്തമായ വിലക്കുകളും നിയമങ്ങളുമാണ് ഇതിന് കാരണം.
എന്നാല്‍, ഈ പതിവുകളെല്ലാം അസ്ഥാനത്താക്കിയാണ് സംഘ്പരിവാര്‍ ആഘോഷം നടന്നത്. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി മലയാളിയും മുസ്ലിം ലീഗ് അനുഭാവിയുമായ ഷമീര്‍ പി ടി കെ (594 വോട്ട്) ജയിച്ചെങ്കിലും വിവാദമായത് സംഘ്പരിവാര്‍ അനുഭാവികളുടെ ആഹ്ലാദ പ്രകടനമാണ്.
550 വോട്ട് നേടിയ ഉത്തരേന്ത്യക്കാരനായ ദാമോദര്‍ കാട്ടി, 440 വോട്ട് നേടിയ മലയാളി കൃഷ്ണേന്ദു എന്നിവര്‍ക്ക് വേണ്ടിയുള്ള ആഹ്ലാദ പ്രകടനത്തിലാണ് ജയ്ശ്രീരാം വിളി ഉയര്‍ന്നത്. ഇതിന്റെ വീഡിയോ എക്‌സിലും മറ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും പ്രചരിക്കുകയാണ്. സംഭവത്തില്‍ ഒമാനികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.
വിവാദമായ വീഡിയോ ഇതാ…
https://x.com/i/status/1881646813335503122
മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരുന്നു. പുറത്ത് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരും അനുഭാവികളുമായവര്‍ സജീവമായി നിലകൊണ്ടു. നാട്ടിലെ തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ സൂചിപ്പിക്കുന്ന വിധമായിരുന്നു ഇന്ത്യന്‍ സ്‌കൂളിനു പുറത്ത് സ്ഥാനാര്‍ഥികളുടെ അനുഭാവികള്‍ പ്രവര്‍ത്തിച്ചത്. സ്ത്രീകളും കുട്ടികളും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രംഗത്തുണ്ടായിരുന്നു. പൊതുപ്രവര്‍ത്തകരുടെ വലിയ സാന്നിധ്യം തന്നെ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിനു പുറത്ത് ആവേശം പൂര്‍വം നിലകൊണ്ടു.