Sports

അർധസെഞ്ച്വറി നേടിയ ജയ്‌സ്വാളും പുറത്തായി; സ്‌കോർ 200 കടത്തി അശ്വിനും ജഡേജയും

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിൽ. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. യശസ്വി ജയ്‌സ്വാളാണ് ഒടുവിൽ പുറത്തായത്. 118 പന്തിൽ 56 റൺസാണ് താരം നേടിയത്

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തകർച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം. 34 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ജയ്‌സ്വാളും റിഷഭ് പന്തും ചേർന്ന് സ്‌കോർ 96 വരെ എത്തിച്ചു. 39 റൺസെടുത്ത പന്ത് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കെഎൽ രാഹുലിനും അധികമൊന്നും ചെയ്യാനായില്ല. 16 റൺസിന് രാഹുൽ വീണു

44 പന്തിൽ 32 റൺസുമായി ജഡേജയും 53 പന്തിൽ 47 റൺസുമായി അശ്വിനും ക്രീസിൽ തുടരുകയാണ്. ഇരുവരും 84 റൺസ് ഇതിനോടകം കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ രോഹിത് ശർമ ആറ് റൺസിനും വിരാട് കോഹ്ലി ആറ് റൺസിനും ശുഭ്മാൻ ഗിൽ പൂജ്യത്തിനും പുറത്തായിരുന്നു.

Related Articles

Back to top button