Kerala
കോൺഗ്രസ് സഖ്യത്തിനും തനിക്കും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ട്: കെ മുരളീധരൻ

കോൺഗ്രസ് സഖ്യത്തിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 2016ലെ തെരഞ്ഞെടുപ്പിൽ തനിക്കും പിന്തുണ ലഭിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരൻ എതിർസ്ഥാനാർഥിയായി മത്സരിച്ചപ്പോഴാണ് പിന്തുണ കിട്ടിയത്.
2019ൽ വെൽഫെയർ പാർട്ടിയെടുത്ത തീരുമാനം ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിനെ പിന്തുണയ്ക്കാനാണ്. സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിനും കിട്ടിയിട്ടുണ്ട്. രമേശ് ചെന്നിത്തലയെ എൻ എസ് എസ് ക്ഷണിച്ചതുമായി ബന്ധപ്പെട്ട്, എൻഎസ്എസ് കോൺഗ്രസ് നേതാക്കളെ ക്ഷണിക്കുന്നത് പതിവാണെന്നും മുരളീധരൻ പറഞ്ഞു
അതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഞാനും എൻഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അതിനെ മുഖ്യമന്ത്രി സ്ഥാനവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട. വെള്ളാപ്പള്ളി നടേശൻ എല്ലാ രാഷ്ട്രീയ നേതാക്കളെയും വിമർശിക്കാറുണ്ടെന്നും മുരളീധരൻ പറഞ്ഞു