Sports

രഞ്ജി ക്വാർട്ടറിൽ കേരളത്തിനെതിരെ ജമ്മു കാശ്മീരിന് ബാറ്റിംഗ് തകർച്ച; നിധീഷിന് മൂന്ന് വിക്കറ്റ്

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ ബാറ്റ് ചെയ്യുന്ന ജമ്മു കാശ്മീരിന് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ജമ്മു കാശ്മീർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്. 13 റൺസുമായി പരസ് ദോഗ്രയും ആറ് റൺസുമായി കനയ്യ വാധാനുമാണ് ക്രീസിൽ

ശുഭം ഖജൂരിയ(14), വിവ്രാന്ത് ശർമ(8), യാവർ ഹസൻ(24) എന്നിവരുടെ വിക്കറ്റുകളാണ് ജമ്മു കാശ്മീരിന് നഷ്ടമായത്. നിധീഷ് എംഡിയാണ് കേരളത്തിനായി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത്.

11 ഓവറിൽ 21 റൺസ് വഴങ്ങിയാണ് നിധീഷ് മൂന്ന് വിക്കറ്റുകൾ നേടിയത്. ഓപണിംഗ് വിക്കറ്റിൽ ശുഭവും യാവർ ഹസനും ചേർന്ന് 24 റൺസ് നേടിയിരുന്നു. ശുഭത്തെ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ട ആരംഭിച്ചത്.

Related Articles

Back to top button
error: Content is protected !!