ജെയ്‌നമ്മ തിരോധാന കേസ്: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കിട്ടിയ രക്തക്കറ ജെയ്‌നമ്മയുടേത്

ഏറ്റുമാനൂർ ജെയ്‌നമ്മ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം വന്നത്. ഡിഎൻഎ പരിശോധന ഫലം ഇതുവരെ വന്നിട്ടില്ല
പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ പലപ്പോഴായി നടത്തിയ പരിശോധനയിൽ കേസിന്റെ ചുരുളഴിക്കുന്ന വിധത്തിലുള്ള ചില തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജെയ്‌നമ്മ അടക്കം 2006നും 2025നും ഇടയിൽ കാണാതായത് 4 സ്ത്രീകളെയാണ്. ഇവരെല്ലാം തന്നെ 40നും 50നും ഇടയിൽ പ്രായമുള്ളവരാണ്
ഇതവരിൽ മൂന്ന് പേരുടെ തിരോധാനം നേരിട്ട് സെബാസ്റ്റിയനിലേക്കാണ് വിരൽ ചൂണ്ടിക്കുന്നത്. 2006ൽ കാണാതായ ബിന്ദു പത്മനാഭൻ, 2012ൽ കാണാതായ ഐഷ, 2020ൽ കാണാതായ സിന്ധു, 2024 ഡിസംബറിൽ കാണാതായ ജെയ്‌നമ്മ, ഈ നാല് പേർക്കും എന്ത് സംഭവിച്ചു എന്നതിന് ഇതുവരെ ഉത്തരമായിട്ടില്ല. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചതോടെ ജെയ്‌നമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.