UAE

റാസല്‍ഖൈമയിലെ പര്‍വത റൈഡായ ജെയ്‌സ് സ്‌ളെഡര്‍ അടച്ചു

റാസല്‍ഖൈമ: ജെയ്‌സ് അഡ്‌വഞ്ചര്‍ പാര്‍ക്കിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതും ഏറെ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നതുമായ ജെയ്‌സ് സ്‌ളെഡര്‍ അടച്ചു. മേഖലയിലെ ഏറ്റവും നീളം കൂടിയ മഞ്ഞിലൂടെ തെന്നിനീങ്ങാന്‍ സഹായിക്കുന്ന സ്‌ളെഡര്‍ റൈഡാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് എന്ന് തുറക്കുമെന്നത് സംബന്ധിച്ച് യാതൊരു ഉത്തരവും ലഭിച്ചിട്ടില്ലെന്നാണ് പാര്‍ക് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി സര്‍വിസ് നടക്കുന്നില്ല. പതിവായുള്ള അറ്റകുറ്റ പണിയുടെ ഭാഗമായാണ് അടച്ചിരിക്കുന്നതെന്നാണ് പാര്‍ക്കിന്റെ കോള്‍ സെന്റര്‍ വിഭാഗം നല്‍കുന്ന മറുപടി. യുഎഇയിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ ജബല്‍ ജെയ്‌സിന്റെ മടിത്തട്ടിലായിരുന്നു ഈ സവാരി. ഇത്തരത്തില്‍ എട്ട് റൈഡുകളായിരുന്നു ഇവിടെ നടന്നിരുന്നത്. 2022ല്‍ ആയിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. അന്ന് മുതല്‍ വന്‍ തിരക്കാണ് റൈഡിന് കിട്ടികൊണ്ടിരുന്നത്. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹവും ഒരു മുതിര്‍ന്ന ആളും കുട്ടിയും ഉള്‍പ്പെട്ട സംഘത്തിന് 65 ദിര്‍ഹവുമായിരുന്നു ടിക്കറ്റ് നിരക്ക്.

Related Articles

Back to top button
error: Content is protected !!