Kerala
കട്ടപ്പനയിൽ കടയുടെ ലിഫ്റ്റിനുള്ളിൽ കുടുങ്ങി ജ്വല്ലറിയുടമ മരിച്ചു

ഇടുക്കി കട്ടപ്പനയിൽ കടയുടെ ലിഫ്റ്റിൽ കുടുങ്ങി ജ്വല്ലറിയുടമ മരിച്ചു. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
കട്ടപ്പനയിലുള്ള ജ്വല്ലറിയിലെ ലിഫ്റ്റിലാണ് പവിത്ര സണ്ണി എന്നറിയപ്പെടുന്ന സണ്ണി കുടുങ്ങിയത്. ജീവനക്കാർ ഏറെ ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാൻ സാധിച്ചിരുന്നില്ല.
ഒടുവിൽ അഗ്നിരക്ഷാ സേന എത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുത്തത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു