ദിവസം 2.5ജിബി ഡാറ്റ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനുമായി ജിയോ
![ജിയോ 1200](https://metrojournalonline.com/wp-content/uploads/2025/02/images4_copy_2048x1150-1-780x470.avif)
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) ദിവസം 1ജിബി മുതൽ 3ജിബി വരെ പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ ബൾക്ക് ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ വേറെയുമുണ്ട്. പ്രതിദിന പരിധികൾ ഇല്ലാതെ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ബൾക്ക് ഡാറ്റ അടങ്ങുന്ന പ്ലാനുകളുടെ മെച്ചം. അതേസമയം ജിയോയുടെ പ്ലാനുകളിൽ ഭൂരിപക്ഷവും പ്രതിദിന ഡാറ്റ സഹിതമാണ് എത്തുന്നത്. അതിൽ 2.5ജിബി ഡാറ്റയുമായി എത്തുന്ന നാല് പ്ലാനുകളാണ് ഇപ്പോൾ നിലവിലുള്ളത്.
ജിയോ 3ജിബി വരെ പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും ബഹുഭൂരിപക്ഷം പേർക്കും അത്രയ്ക്ക് ഡാറ്റ ആവശ്യമായി വരാറില്ല. അത്യാവശ്യം ശരാശരി ഡാറ്റ ഉപയോഗം മാത്രമുള്ള ഒരു ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം 2ജിബി ഡാറ്റ തന്നെ ധാരാളമാണ്. ശരാശരിക്കും മുകളിൽ ഡാറ്റ ഉപയോഗമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന തൊട്ടടുത്ത ഓപ്ഷനാണ് 2.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ.
2.5ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന 4 പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോയ്ക്ക് ഉള്ളത്. അതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാൻ ഏതാണെന്നും അതിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും നോക്കാം. 399 രൂപ വിലയിലാണ് ഏറ്റവും വില കുറഞ്ഞ 2.5ജിബി പ്രതിദിന ഡാറ്റ പ്ലാൻ ജിയോ നൽകുന്നത്.
2.5ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന മറ്റ് മൂന്ന് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ 2025 രൂപ, 3599 രൂപ, 3999 രൂപ എന്നീ വിലകളിൽ എത്തുന്നു. ഈ മൂന്ന് പ്ലാനുകളും ദീർഘകാല വാലിഡിറ്റിയോടെയാണ് എത്തുന്നത്. ഇതിൽ 2025 രൂപയുടെ പ്ലാൻ ന്യൂഇയർ സ്പെഷൽ പ്ലാൻ ആയി അവതരിപ്പിക്കപ്പെട്ടതാണ്. പിന്നീട് ഇതിലെ സ്പെഷൽ ആനുകൂല്യങ്ങൾ ഒഴിവാക്കി ജിയോ ഇതിനെ സാധാരണ പ്ലാനാക്കി ലഭ്യമാക്കിയിരിക്കുന്നു.
2.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാനുകളിൽ 2025 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 200 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അതേപോലെ 3599 രൂപ, 3999 രൂപ പ്രീപെയ്ഡ് പ്ലാനുകൾ വാർഷിക പ്ലാനുകളാണ്, അവ 365 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ദീർഘകാല പ്ലാനുകൾ ആയതിനാൽത്തന്നെ ജിയോയുടെ 2025 രൂപ, 2599 രൂപ, 2999 രൂപ പ്രീപെയ്ഡ് പ്ലാനുകളുടെ വില അൽപ്പം കൂടുതലാണ്. ഇവ തെരഞ്ഞെടുക്കണമെങ്കിൽ ഒന്നിച്ച് ഇത്രയും രൂപ മുടക്കേണ്ടിവരും. അതേസമയം കുറഞ്ഞ വിലയിൽ 2.5ജിബി പ്രതിദിന ഡാറ്റ വേണ്ട ജിയോ വരിക്കാർക്ക് 399 രൂപയുടെ ഓപ്ഷൻ അവശേഷിക്കുന്നുണ്ട്.
റിലയൻസ് ജിയോയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 28 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2.5 ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയാണ് ഇതിലെ അധിക ആനുകൂല്യങ്ങൾ.
5ജി ഫോൺ ഉള്ള ജിയോ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രതിമാസ അടിസ്ഥാനത്തിൽ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കണമെങ്കിൽ 2ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. കാരണം അതിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാണ്. അതേസമയം 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം കൂടുതൽ ഡാറ്റ വേണമെങ്കിൽ ഉയർന്ന അളവിൽ ഡാറ്റ ലഭ്യമാകുന്ന പ്ലാനുകൾ തന്നെ തെരഞ്ഞെടുക്കേണ്ടിവരും. അതിനാൽ അത്തരക്കാർക്ക് 2.5ജിബി പ്ലാൻ പരിഗണിക്കാവുന്നതാണ്.