Kerala

ജോൺസണെ തിരിച്ചറിഞ്ഞത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടിലെ യുവതി; പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു

കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺസൺ പിടിയിലായത് വീട്ടമ്മയുടെ ഇടപെടലിനെ തുടർന്ന്. ജോൺസൺ ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടിലെ യുവതിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഉടനെ വിവരം പഞ്ചായത്ത് അംഗത്തെ അറിയിച്ചു. പെട്ടെന്ന് വീട്ടിലെത്തി ബാഗുമായി കടന്നുകളയാൻ ശ്രമിച്ച ജോൺസണെ തന്ത്രപൂർവം പിടിച്ചുനിർത്തിയാണ് കോട്ടയം ചിങ്ങവനത്തെ രേഷ്മയും കുടുവും പോലീസിനെ വിളിച്ചുവരുത്തിയത്.

ജോൺസന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. ഇയാൾ ഹോം നഴ്‌സായി ജോലി ചെയ്ത വീട്ടിൽ നിന്നാണ് ചിങ്ങവനം പോലീസ് പ്രതിയെ പിടികൂടിയത്.

പാരസെറ്റാമോളും എലിവിഷവും കഴിച്ചാണ് ജോൺസൺ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളുടെ ആരോഗ്യനില ഗുരുതരമെന്നാണ് വിവരം

Related Articles

Back to top button
error: Content is protected !!