Kerala
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി അശ്വതിയാണ്(15) മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ജോസ് രാജ്-ബീന ദമ്പതികളുടെ മകളാണ്. ഓലത്താന്നി വിക്ടറീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
പൂവാർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.