National
ജസ്റ്റിസ് ബിആർ ഗവായ് ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബിആർ ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബുദ്ധമത വിശ്വാസിയായ ഒരാൾ ഇതാദ്യമായാണ് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്നത്. സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലാണ് അദ്ദേഹം നിയമിതനാകുന്നത്
രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസാണ് ബിആർ ഗവായ്. കെ ജി ബാലകൃഷ്ണന് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദളിത് വ്യക്തി കൂടിയാണ്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും
രാവിലെ പത്ത് മണിക്കാണ് ചടങ്ങ്. നവംബർ 23 വരെയാണ് ഗവായിയുടെ കാലാവധി. മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 2019ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്.