National
പഹൽഗാം ആക്രമണത്തിന് മുമ്പും ജ്യോതി മൽഹോത്ര പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായി വിവരം

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായി ഹരിയാന പോലീസ്. ഈ യാത്ര അടക്കം നിരവധി തവണ ജ്യോതി പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ജ്യോതി ചൈനയിലേക്കും യാത്ര നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു
സമൂഹമാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവരെ പാക് രഹസ്യാന്വേഷണ ഏജൻസികൾ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയതായും ഹരിയാന പോലീസ് അറിയിച്ചു. ജ്യോതിയെയും ഇത്തരത്തിൽ പാക് ഏജൻസികൾ റിക്രൂട്ട് ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ
ജ്യോതിയുടെ വരുമാനത്തിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം നടക്കുകയാണ്. ഹരിയാന പോലീസിന് പുറമെ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള ജ്യോതിയെ വരും ദിവസങ്ങളിൽ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്‌തേക്കും.