Kerala

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ കഴിയുന്ന കെ രാധാകൃഷ്ണൻ വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. ജീവിതത്തിൽ എന്നും താങ്ങും തണലുമായ അമ്മ വിട പറഞ്ഞതായി അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു

പരേതനായ കൊച്ചുണ്ണിയാണ് ഭർത്താവ്. മക്കൾ രാജൻ(പരേതൻ), രമേഷ്(പരേതൻ), കെ രാധാകൃഷ്ണൻ, രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്‌

Related Articles

Back to top button
error: Content is protected !!