Kerala

കേരളത്തിലെ പ്രതിപക്ഷം സംസ്ഥാന സർക്കാരിന്റെ ബി ടീം ആണെന്ന് കെ സുരേന്ദ്രൻ

സംസ്ഥാനത്ത് ഇന്ത്യാ സഖ്യം യാഥാർഥ്യമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭക്ഷണപക്ഷവും പ്രതിപക്ഷവും തിരിച്ചറിയാനാകാത്ത വിധം സമാന സ്വഭാവമുള്ളവരായി മാറി. ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ ബി ടീം ആണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ശശി തരൂർ വിഷയത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

പ്രതിപക്ഷ ധർമ്മം എന്തെന്ന് അറിയാൻ കഴിയാത്തവരായി മാറിയിരിക്കുന്നു. ശശി തരൂർ മാത്രമല്ല വി ഡി സതീശനും അതുതന്നെയാണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വർധിച്ചത് കേരള സർക്കാരിന്റെ പ്രയത്‌നഫലമായല്ല, കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ്.

ഇന്ത്യയിൽ തൊഴിലില്ലായ്മ കൂടുതൽ കേരളത്തിലാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഭരണകക്ഷി പോലും അവകാശപ്പെടാത്ത കാര്യമാണ് ശശി തരൂർ പറഞ്ഞത്. എൽഡിഎഫ് ഏതാണ് യുഡിഎഫ് ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായെന്ന് സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!