Kerala

വി എച്ച് പി ആഹ്വാനം ചെവികൊള്ളാതെ ഹൈന്ദവ വിശ്വാസികള്‍ കൂട്ടത്തോടെ വാവര് നടയിൽ

ഇക്കുറി വലിയ തിരക്കാണ് അനുഭവപ്പെ്ട്ടതെന്ന് തീര്‍ഥാടകര്‍

ശബരിമലയില്‍ പോകുന്ന ഹൈന്ദവ വിശ്വാസികള്‍ ഭക്തിയോടെയും ആരാധനയോടെയും കാണുന്ന പള്ളിയാണ് വാവര്‍ പള്ളി. ആയ്യപ്പന്റെ സുഹൃത്തായിരുന്ന വാവരെ സന്നിധിയില്‍ ദര്‍ശനം നടത്തിയാണ് കാലങ്ങളായി ഹിന്ദുക്കള്‍ ശബരിമലയിലെത്തുന്നത്. കേരളത്തിലെ ഹിന്ദു – മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി മാറിയ ഈ ആചാരത്തിനെതിരെ വിവാദവും പ്രകോപനപരവുമായി പ്രസ്താവനയുമായി വിഎച്ച്പി രംഗത്തെത്തിയിരുന്നു. വാവരുടെ നടയില്‍ പ്രദര്‍ശനം നടത്തരുതെന്നും അയ്യപ്പഭക്തന്മാരോട് വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വാവര് നട പൊളിച്ച് കളയണമെന്നതടക്കമുള്ള ഒരേസമയം ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനയുമായി വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിഎച്ച്പിയുടെ വര്‍ഗീയ പ്രസ്താവന. എന്നാല്‍ വിഎച്ച്പിക്ക് പുല്ലുവില നല്‍കിയാണ് വാവരുടെ അങ്കണത്തിലേക്ക ശബരിമല തീര്‍ഥാടകര്‍ ഒഴുകിയെത്തിയത്.

വിഎച്ച്പിയുടെ ആഹ്വാനത്തെ കുറിച്ച് ഒരു തീര്‍ഥാടകനോട് ചോദിച്ചപ്പോള്‍ അതിന് വി എച്ച് പി യഥാര്‍ഥ ഹിന്ദുവാണോയെന്നായിരുന്നു മറുപടി.

വാവര് നടയിലെത്തി പ്രസാദം വാങ്ങിയാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും മടങ്ങുന്നത്. വാവര് നടയിലെ ഇത്തവണത്തെ മുഖ്യകര്‍മ്മി വായ്പൂരിലെ നൗഷറുദ്ദീന്‍ മുസലിയാരാണ്. കല്‍ക്കണ്ടവും കുരുമുളകും ഏലയ്ക്കയുമാണ് വാവര് നടയിലെ പ്രസാദം.

മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി വാവര് നട പൊളിച്ച് കളയണമെന്ന ആഹ്വാനവുമായി വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി രംഗത്തെത്തിയിരുന്നു. വാവര്‍ നട പൊളിച്ചു നീക്കണം. അതിന് ദേവസ്വം ബോര്‍ഡ് തയ്യാറാകണം. വാവര്‍ പള്ളിയില്‍ പോകുന്നത് തെറ്റാണെന്ന് അയ്യപ്പന്മാരെ ബോധിപ്പിക്കണമെന്നായിരുന്നു വിജി തമ്പി പറഞ്ഞത്.

Related Articles

Back to top button
error: Content is protected !!