Kerala

കലൂർ സ്റ്റേഡിയത്തിലെ അപകടം: നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ അപകടമുണ്ടായതിൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. കലൂർ ഹെൽത്ത് സർക്കിളിലെ എംഎൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്. പണം സ്വീകരിച്ച് പൊതുസ്ഥലങ്ങളിൽ പരിപാടി നടത്തുന്നതിന് ഹെൽത്ത് വിഭാഗത്തിൽ നിന്ന് ലഭിക്കുന്നതാണ് പിപിആർ ലൈസൻസ്.

പണം സ്വീകരിക്കാതെയാണ് കലൂരിലെ പരിപാടി നടത്തുന്നത് എന്ന് പറഞ്ഞതു കൊണ്ടാണ് പിപിആർ ലൈസൻസിനുള്ള അപേക്ഷ നിരസിച്ചതെന്നാണ് ഹെൽത്ത് വിഭാഗം സെക്രട്ടറിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ നൽകിയ വിശദീകരണം. എന്നാൽ സാമ്പത്തിക വരുമാനം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം

സംഭവസ്ഥലത്ത് പോയി കാര്യങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഹെൽത്ത് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തതെന്ന് മേയർ അറിയിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മേയർ പറഞ്ഞു

Related Articles

Back to top button
error: Content is protected !!