Kerala

കലൂർ സ്‌റ്റേഡിയത്തിലെ അപകടം: അറസ്റ്റിലായ നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കലൂർ സ്റ്റേഡിത്തിലെ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതിയാണ് നിഗോഷ് കുമാർ.കോടതി നിർദേശത്തെ തുടർന്നാണ് നികോഷ് ചോദ്യം ചെയ്യലിന് ഹാജരായത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസിൽ ഓസ്‌ക്കാർ ഇവെന്റ്‌സ് ഉടമ ജെനീഷ് ഇതുവരെ ഹാജരായിട്ടില്ല. പ്രതികളുടെ സാമ്പത്തിക സ്രോതസുകൾ കേന്ദ്രികരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. അതേസമയം അപകടത്തിൽ പരുക്കേറ്റ എംഎൽഎ ഉമ തോമസ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. തലയിലെ പരുക്കിനെക്കുറിച്ചുള്ള ആശങ്കകൾ നീങ്ങി. കൈകാലുകൾ നന്നായി അനക്കുന്നുണ്ട്. ഉമ തോമസ് ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

ഇതിനിടെ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!