National
കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിയത് തമിഴിൽ

തെന്നിന്ത്യൻ നടന ഇതിഹാസവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലായിരുന്നു സത്യപ്രതിജ്ഞ. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കമൽഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്
2025 ജൂണിൽ ഒഴിവ് വരുന്ന സീറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം. ജൂൺ 6നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കമൽഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.
എതിരില്ലാതെയാണ് കമൽഹാസൻ തെരഞ്ഞെടുക്കപ്പെട്ടത്. കമലിന് പുറമെ അഞ്ച് പേർ കൂടി തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.