Kerala

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു; വാർഡനെതിരെ സഹപാഠികൾ

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥിനി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്ന് വിദ്യാർഥികൽ ആരോപിച്ചു. മൻസൂർ ആശുപത്രിക്ക് മുന്നിൽ നഴ്‌സിംഗ് വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്

മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥിനി ചൈതന്യയാണ് ഇന്നലെ രാത്രി ആത്മഹത്യക്ക് ശ്രമിച്ചത്. വാർഡന്റെ മാനസിക പീഡനമാണ് കാരണമെന്ന് സഹപാഠികൾ പറയുന്നു. പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ വാർഡൻ കൊടുക്കാൻ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസികപീഡനം തുടർന്നു.

ഇത് താങ്ങാൻ കഴിയാതായതോടെയാണ് ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറഞ്ഞു. സംഭവം നടന്ന് 24 മണിക്കൂർ ആകുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും മാനേജ്‌മെന്റ് അറിയിച്ചിട്ടില്ല. ബിപി കുറയുന്നതടക്കമുള്ള അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് സ്ഥിരമാണെന്ന് സഹപാഠികൾ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!