Kerala
കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്: മുഖ്യ സൂത്രധാരൻ പങ്കജ് പിടിയിൽ

കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്.
ഒളിവിൽ പോയ പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. കേസിൽ ഇനി രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളി താച്ചയിൽമുക്ക് സന്തോഷ് കൊല്ലപ്പെടുന്നത്. ജിം സന്തോഷ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.
2024ൽ സുഹൃത്തായ പങ്കജിനെ കൊലപ്പെടുത്താൻ ശ്രമിച്ച സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ അടുത്തിടെയാണ് സന്തോഷ് ജാമ്യത്തിലിറങ്ങിയത്. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറയുന്നു.