Kerala

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്: ഹൈക്കോടതി പരാമർശം നീക്കണമെന്ന് ഇഡി, സുപ്രീം കോടതിയിലേക്ക്

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡി സുപ്രീം കോടതിയിലേക്ക്. പ്രതികൾ കുറ്റം ചെയ്‌തെന്ന് കരുതുന്നില്ലെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. പിആർ അരവിന്ദാക്ഷന്റെയും സികെ ജിൽസിന്റെയും ജാമ്യ ഉത്തരവിലായിരുന്നു ഹൈക്കോടതി പരാമർശം.

ഹൈക്കോടതിയുടെ പരാമർശം എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടി. പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങളുണ്ടെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. പ്രോസിക്യൂഷൻ ആരോപണങ്ങളും പ്രതികളുടെ വിശദീകരണവും പരിഗണിച്ചായിരുന്നു കോടതി നിരീക്ഷണം

പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പറഞ്ഞ കോടതി പ്രതികൾ 14 മാസമായി റിമാൻഡിലാണെന്നും നിരീക്ഷിച്ചു. ബന്ധപ്പെട്ട കുറ്റങ്ങളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിചാരണ അടുത്ത കാലത്ത് തുടങ്ങാനുള്ള വിദൂര സാധ്യതയില്ല. അതിനാൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!