Kerala

കരുവന്നൂർ കേസ്: സിപിഎമ്മിനെയും മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി ഇഡി കുറ്റപത്രം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെയും സിപിഎമ്മിന്റെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി ഇഡിയുടെ അന്തിമ കുറ്റപത്രം. എസി മൊയ്തീൻ, എംഎം വർഗീസ്, കെ രാധാകൃഷ്ണൻ എംപി അടക്കം 27 പേരെ പുതുതായി പ്രതി ചേർത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിലാകെ 83 പേരാണ് പ്രതി പട്ടികയിലുള്ളത്

ബാങ്ക് വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇഡി പറയുന്നു. ആകെ 128 കോടിരൂപ പ്രതികളുടെ സ്വത്തുക്കളിൽ നിന്ന് കണ്ടുകെട്ടിയിട്ടുണ്ട്. കെ രാധാകൃഷ്ണനെ കേസിൽ സാക്ഷിയാക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇപ്പോൾ 70ാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

എസി മൊയ്തീൻ 67ാം പ്രതിയും എംഎം വർഗീസ് 69ാം പ്രതിയുമാണ്. അതേസമയം ഇ ഡി നേരത്തെ ചോദ്യം ചെയ്ത പികെ ബിജു, എംകെ കണ്ണൻ എന്നിവരെ പ്രതി ചേർത്തിട്ടില്ല. സിപിഎമ്മിനെ കേസിൽ 68ാം പ്രതിയാക്കി ഉൾപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!