Novel

കാശിനാഥൻ-2: ഭാഗം 1

രചന: മിത്ര വിന്ദ

നിങ്ങൾ എല്ലാവരും ഒരുപാട് സ്നേഹിച്ച കാശിയും പാറുവും വീണ്ടും എത്തുകയാണ്..

കാശിനാഥൻ സീസൺ 2

ഒരാഴ്ച്ച വേഗം കടന്നു പോയി..

കല്ലുവും കുഞ്ഞും ഒക്കെ ഡിസ്ചാർജ് ആയി വന്നിട്ടുണ്ട്.ഒപ്പം ഗീത ചേച്ചിയും ഉണ്ട്…

അർജുൻ അവരെ വീട്ടിൽ ആക്കിയ ശേഷം ഓഫീസിലേക്ക് പോയിരുന്നു. അവനു അത്യാവശ്യ ആയിട്ട് ഒരു ക്ലയന്റ് എത്തും. ഒഴിവാക്കാൻ ഒരുപാട്  ശ്രെമിച്ചു എങ്കിലും സാധിച്ചില്ല. അതുകൊണ്ട് ജസ്റ്റ്‌ അയാളെ ഒന്ന് മീറ്റ് ചെയ്തിട്ട് വേഗം എത്താം എന്ന് പറഞ്ഞു കൊണ്ട് പോയത് ആണ് അവൻ.

ഈ ദിവസങ്ങൾ കൊണ്ട് കല്ലു ഏറെക്കുറേ ഓക്കേ ആയി വന്നു.
വേദന  കുറവുണ്ട്, കുഞ്ഞിനെ ഇരുന്ന് പാലൂട്ടാൻ പറ്റുന്നുണ്ട് ഇപ്പൊ… അത് തന്നെ വലിയ ആശ്വാസം ആയിരുന്നു അവൾക്ക്..

ഇടയ്ക്ക് ഒരു ദിവസം കാശിയും പാറുവും അവളെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ വന്നിരുന്നു.

കുഞ്ഞുവാവയെ മായചേച്ചിയുടെ കൈയിൽ കൊടുത്ത ശേഷം കാറിൽ ഇരുത്തിയിട്ട് അവരും രണ്ടു പേരും കൂടി ആയിരുന്നു വന്നതും .

ജാനകിചേച്ചി പോയ കാര്യങ്ങൾ ഒക്കെ പറഞ്ഞു കല്ലു ഏറെ വിഷമിച്ചു..

അതിനെകുറിച്ചു ഒന്നും ചിന്തിക്കേണ്ടന്നും അർജുന് അത്രമാത്രം സങ്കടം വന്നത് കൊണ്ട് ആണ് അവരെ തിരികെ വിട്ടത് എന്നും ഒക്കെ പറഞ്ഞു കൊണ്ട് പാറു അവളെ അശ്വസിപ്പിച്ചു.

***

വീട്ടിൽ എത്തിയ ശേഷം ഒന്നു കുളിച്ചു ഫ്രഷ് ആയപ്പോൾ ആണ് കല്ലുവിന് ശ്വാസം നേരെ വീണത് പോലും.

ഹോസ്പിറ്റലിൽ വെച്ച് ആകെ കൂടി വേദനയും സങ്കടം ഒക്കെ ആയിരുന്നു അവൾക്ക്.

ഫാമിലി പ്രോബ്ലംസ് കൂടെ തന്നെ ആരോഗ്യപരമായ പ്രശ്നങ്ങൾ വേറെയും.

പാർവതി കൂടെ കൂടെ വിളിച്ചു അശ്വസിപ്പിച്ചപ്പോൾ ആയിരുന്നു അവൾക്ക് സമാധാനം ആയതു പോലും. ഇല്ലെങ്കിൽ ഡിപ്രെഷനിലേക്ക് വരെ അവൾ എത്തിപ്പെട്ടേനെ.

കുഞ്ഞിനെ ദേഹം ഒക്കെ തുടപ്പിച്ചു കിടത്തിയ ശേഷം പാലൊക്ക കൊടുത്തു ഉറക്കിയിട്ട് കല്ലുവും വന്നു കിടന്നു.

സെർവെൻറ് ആയിട്ട് വന്ന സ്ത്രീ അത്ര പോരായിരുന്നു.

ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങൾ വലിയ പ്രശ്നമൊന്നും ഇല്ലായിരുന്നു.. എന്നാൽ പിന്നീട് അങ്ങോട്ട് തരം കിട്ടുമ്പോൾ ഒക്കെ അവര് ഫോൺ വിളി തന്നെ ശരണം.

അർജുൻ ഒന്നു രണ്ടു തവണ വാൺ ചെയ്തു.

അപ്പോഴേക്കും അവര് അടുത്ത അടവ് എടുക്കാൻ തുടങ്ങി.

അർജുൻ ഇല്ലാത്തപ്പോൾ ഫോണും എടുത്തു കൊണ്ട് എവിടെ എങ്കിലും പോയി ഇരിയ്ക്കും.

പിന്നെ തനിക്ക് സഹായത്തിനു ആരും ഇല്ലാലോ എന്ന് കരുതി കല്ലു എല്ലാം കണ്ടില്ലാന്നു നടിച്ചു ഇരിന്നു.

***

ഹോസ്പിറ്റലിൽ നിന്നും വന്നതിന്റെ പിറ്റേ ദിവസം.

കാലത്തെ 8മണി ആയിരിക്കുന്നു നേരം..

കുഞ്ഞിന് മുലയൂട്ടുന്നത് കൊണ്ട് കല്ലുവിന് വയറ്റിൽ കിടന്നു എരിഞ്ഞു വിശക്കാൻ തുടങ്ങി.

ഗീത ചേച്ചിയെ അവൾ ഒന്നു രണ്ടു വട്ടം വിളിച്ചു എങ്കിലും അവര് കേട്ടില്ല.

കുഞ്ഞുവാവ ഉണർന്നു കിടക്കുകയായിരുന്നു.

അർജുൻ വർക്ക്‌ കുറച്ചു തീരാൻ ഉള്ളത് കാരണം വീട്ടിൽ വന്നു ഇരുന്ന് കൂടിയാണ് ചെയ്തു തീർക്കുന്നത്.

അതൊക്കെ കഴിഞ്ഞു കിടന്നപ്പോൾ ലേറ്റ് ആയിരുന്നു.

അവനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി, കല്ലു കുഞ്ഞുവാവയെയും എടുത്തുകൊണ്ട് അടുക്കളയിലേക്ക് ചെന്നു.

” ഗീതേച്ചി എനിക്ക് വല്ലാണ്ട് വിശക്കുന്നു, കഴിക്കാൻ എന്തെങ്കിലും എടുക്കമോ ”
അല്പം ഉറക്കെ പറഞ്ഞുകൊണ്ട് അടുക്കളയ്ക്ക് അകത്തേക്ക് കയറിച്ചെന്ന് കല്ലു ഞെട്ടിപ്പോയി.

ഒരു ചൂരൽ കസേരയിലിരുന്ന് യൂട്യൂബിൽ വീഡിയോസ് കാണുകയാണ് ഗീത.

കാലത്ത് ആറുമണിയായപ്പോൾ ഉണർന്ന അടുക്കളയിലേക്ക് പോയ സ്ത്രീയാണ്, ഇത്ര നേരമായിട്ടും യാതൊരു ഭക്ഷണം പോലും ഉണ്ടാക്കിയില്ല.

കല്ലുവിന് അത് കണ്ടതും ദേഷ്യം തോന്നി.

” ചേച്ചി ഇതേവരെ ആയിട്ടും ഫുഡ് ഒന്നും ഉണ്ടാക്കിയില്ലേ”

“ഇല്ല മോളെ,,,, കഴിക്കാറായോ,”

” കഴിക്കാറായോന്നൊ, നിങ്ങൾ എന്തൊരു സ്ത്രീയാണ്, പ്രസവിച്ച ഒരാഴ്ചയായതല്ലേ ഉള്ളൂ ഞാന്, എന്നിട്ട് ഇത്രനേരം  ആയിട്ടും നിങ്ങൾ യാതൊരുവിധ സാധനങ്ങളും ഉണ്ടാക്കി വെച്ചിട്ടില്ലേ…… നിങ്ങളും ഒരു സ്ത്രീയല്ലേ… ഒരു അമ്മയല്ലേ…ഏറെക്കുറെ എന്റെ അവസ്ഥയിലൂടെ കഴിഞ്ഞു പോയതല്ലേ നിങ്ങളും… ”

കല്ലുവിന് തന്റെ സങ്കടം സഹിക്കുവാൻ കഴിഞ്ഞില്ല.
വായിൽ തോന്നിയതെല്ലാം അവൾ വിളിച്ചു പറഞ്ഞു.

അത് കേട്ടുകൊണ്ടാണ് അർജുൻ ഉണർന്നുവന്നത്.

എന്താണ് പ്രശ്നം എന്ന് അവൻ കല്ലുവിനോട് ചോദിച്ചു.

കാര്യം പറയാൻ ആദ്യം വിസമ്മതിച്ചു എങ്കിലും, പിന്നീട് അവൻ നിർബന്ധിച്ചപ്പോൾ കല്ലു  അവനോട് തുറന്നു പറഞ്ഞു.

” നിങ്ങൾ കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ എടുത്തു വേഗം സ്ഥലം കാലിയാക്കിക്കോണം, ഇല്ലെങ്കിൽ വിവരമറിയും”

അർജുൻ ഒരൊറ്റ അലർച്ചയായിരുന്നു.

അത് കേട്ടതും ഗീത ഞെടുങ്ങിപ്പോയി,ഒപ്പം കല്ലുവും.

ഗീതയെ പറഞ്ഞുവിട്ട ഏജൻസിയിൽ വിളിച്ചിട്ട്, നല്ല നാലു വർത്തമാനം പറഞ്ഞു അവൻ അവരോട്. എന്നിട്ട് അപ്പോൾ തന്നെ കാശിയെയും വിളിച്ചു.

വൈകാതെ തന്നെ ഗീത അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു.

അർജുൻ നേരെ അടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലിലേക്ക് പോയി.

അവിടെ ചെന്നിട്ട് കല്ലുവിന് കഴിക്കുവാനായി ദോശയും ചമ്മന്തിയും വാങ്ങിക്കൊണ്ടുവന്നു.

ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് അവൾക്ക്, ഒരു ഗ്ലാസ് ചായയും  കൊടുത്തു.

കല്ലു ആ നേരത്ത്, ഏത്തപ്പഴം പുഴുങ്ങുവാനായി  വെച്ചിട്ടുണ്ട്.. കൂടെ രണ്ട് മുട്ടയും ഇട്ടിരുന്നു.

അവൾക്ക് കഴിക്കാൻ വേണ്ട എല്ലാ സാധനങ്ങളും അർജുൻ മേടിച്ചു കൊണ്ടുവന്നു വെച്ചിട്ടുണ്ടായിരുന്നു.

പക്ഷേ ഗീതയെ കൊണ്ട് യാതൊരു പ്രയോജനവും അവർക്ക് ഇല്ലായിരുന്നു എന്ന് വേണം കരുതാൻ.

കുഞ്ഞിനെ അർജുൻ എടുത്ത് മടിയിൽ വെച്ച് കൊണ്ടിരുന്നപ്പോൾ കല്ലു ബ്രേക്ഫാസ്റ്റ് കഴിച്ചത്.

അതിനുശേഷം അവനും കഴിച്ചു എഴുന്നേറ്റു.

റൈസ് കുക്കറിലേക്ക് അരിയിട്ട് വയ്ക്കാം എന്നും പറഞ്ഞ് അർജുൻ ഒരു പാത്രത്തില്  വെള്ളം എടുത്ത് തിളപ്പിക്കുവാനായി വെച്ചു..

അപ്പോഴേക്കും അവന് ഇംപോർട്ടൻറ്റ് ആയിട്ട് ഒരു കാൾ വന്നു

കുഞ്ഞുവാവ അപ്പോളേക്കും ഉറങ്ങിയിരുന്നു.

അരി കഴുകി അടുപ്പത്തു ഇടുന്ന കല്ലുവിനെയാണ്
കാശിയും പാർവതിയും കൂടെ എത്തിയപ്പോൾ കാണുന്നത്.

കല്ലു…

പാർവതി വിളിച്ചതും കല്ലു തിരിഞ്ഞു നോക്കി.

“ഡെലീവെറി കഴിഞ്ഞിട്ട് ഒരാഴ്ച അല്ലേ ആയുള്ളൂ.. നീ കിച്ചണിൽ കേറി ജോലി ചെയ്യാൻ തുടങ്ങിയോടാ ”
കല്ലുവിനെ കെട്ടിപിടിച്ചു പാർവതി കരഞ്ഞു പോയിരുന്നു.

“ആ സെർവെൻറ് ആകെ ഒരു വല്ലാത്ത സ്ത്രീ ആയിരുന്നു ചേച്ചി… മനുഷ്യപ്പറ്റില്ലാത്ത സാധനം…”

നടന്ന കര്യങ്ങൾ ഒക്കെ കല്ലുവും അർജുന്നും കൂടി അവരോട് വിശദീകരിച്ചു.

“നിങ്ങൾക്ക് ആവശ്യം ആയ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു കൊണ്ട് നീ പിന്നാലെ വന്നാൽ മതി… ഞാനും പാറുവും കൂടി കല്ലുവിനെയും കുഞ്ഞിനേയും ആയിട്ട് ഫ്ലാറ്റിലേക്ക് പോകാ…”
. കാശി പെട്ടെന്ന് പറഞ്ഞു

“ഹേയ്.. അതിന്റെ ഒന്നും ആവശ്യം ഇല്ലടാ… വേറെ ആളെ കിട്ടുമെന്നേ.. നിങ്ങള് പൊയ്ക്കോളൂ ”

. അർജുൻ പറഞ്ഞു, അത് തന്നെ ആയിരുന്നു കല്ലുവിന്റെയും തീരുമാനം.

എന്നാൽ കാശിയും പാറുവും സമ്മതിച്ചില്ല.

!മര്യാദക്ക് രണ്ടാളും കൂടി ഞങ്ങളുടെ ഒപ്പം പോന്നോണം…ഇനി ഇവിടെ തനിച്ചു നിൽക്കുകയെ വേണ്ടാ..”

പാറു വന്നു കല്ലുവിന്റെ കൈ തണ്ടയിൽ പിടിച്ചു.

“വേണ്ട ചേച്ചി, അവിടെ എല്ലാവരും കൂടി… അതൊന്നും ശരിയാവില്ല…. എങ്ങനെ എങ്കിലും നല്ല ഒരു ആളെ ഇവിടെ സഹായത്തിനു കിട്ടിയാൽ മതിയായിരുന്നു.. അല്ലാണ്ട് വേറെ പ്രോബ്ലം ഒന്നും ഇല്ലെന്നേ…”

“കല്ലു….. നിന്റെ ചേച്ചിയുടെ സ്ഥാനത് നിന്ന് കൊണ്ടാണ് പറയുന്നത്, മര്യാദക്ക് ഇപ്പൊ ഈ നിമിഷം ഞങ്ങളുടെ ഒപ്പം പോരെ..അത്രയും വിശാലമായ വീട് ഉള്ളപ്പോൾ നീ എന്തിനാ ഇവിട നിൽക്കുന്നത്… പെട്ടെന്ന് റെഡി ആയിക്കെ… നമ്മൾക്ക് പോകാം.ഇനി നിങ്ങളു രണ്ടാളും കൂടി അവിടെ കഴിഞ്ഞാൽ മതി….അതിനു യാതൊരു മാറ്റവും ഇല്ല കെട്ടോ “…

പറഞ്ഞു കൊണ്ട് പാറു ചെന്നു കുഞ്ഞിനെ എടുത്തു കഴിഞ്ഞിരുന്നു.

തുടരും

Related Articles

Back to top button