Novel

കാശിനാഥൻ : ഭാഗം 3

രചന: മിത്ര വിന്ദ

തന്റെ നേർക്ക് ദേഷ്യത്തിൽ നോക്കി കൊണ്ട് നടന്നു വരുന്ന കാശിയെ അല്പം ഭയത്തോട് കൂടി ആണ് പാർവതി നോക്കിയത്…

“നിന്റെ ഗോൾഡ് ഒക്കെ എവിടുന്ന് ആണ് പർച്ചേസ് ചെയ്തത്…”

അവന്റെ ഒറ്റ ചോദ്യത്തിൽ തന്നെ പാർവതിക്ക് കാര്യങ്ങളെക്കുറിച്ച് ഏകദേശം ധാരണ കിട്ടിയിരുന്നു…

അവളെ വിയർക്കുവാൻ തുടങ്ങി..

കാശിയുടെ നോട്ടത്തെ നേരിടാൻ ആവാതെ അവൾ മുഖം കുനിച്ചു.

നിനക്ക് ചെവി കേട്ടു കൂടെ…..

അവൻ വീണ്ടും ഒച്ച വച്ചു.

“കാശി… ഇത് എന്താണ് നിനക്ക്, ഈ കുട്ടിയുടെ സ്വർണ്ണം ഒക്കെ എവിടുന്നാണ് എടുത്തത് എന്നറഞ്ഞിട്ട് എന്ത് ചെയ്യാനാ.”

കാശിയുടെ പെങ്ങളായ വൈദേഹി അവന്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു.

” ഞാൻ ഇവളോടാണ് ചോദിച്ചത്. എനിക്കിപ്പോൾ ഇതിനെക്കുറിച്ച് അറിയണമെന്ന് തോന്നി, ചേച്ചി തത്കാലം ഈ കാര്യത്തിൽ ഇടപെടേണ്ട  “.

അവൻ പറഞ്ഞു നിർത്തി. ശേഷം വീണ്ടും പാർവതിയുടെ നേർക്ക് തിരിഞ്ഞു.

” ചോദിച്ചത് കേട്ടില്ലേടി പുല്ലേ.. ഈ കാണുന്ന നിന്റെ 250 പവൻ ഗോൾഡ് ഏത് ജ്വല്ലറിയിൽ നിന്നാണ് നിങ്ങൾ വാങ്ങിയത്  ”

അവളുടെ മൗനം അവനും ഏറെക്കുറെ സഹായകരമാകുകയായിരുന്നു.

കൃഷ്ണമൂർത്തിയും ഭാര്യയും നിന്നു വിയർത്തു..

ബന്ധുമിത്രാദികൾ ഒട്ടാകെ നടുങ്ങിത്തരിച്ചു നിൽക്കുകയാണ്..

കാശി എന്താണ് പറഞ്ഞ് വരുന്നത് എന്ന് അറിയാതെ…

കൈലാസും മാളവികയും,ഒക്കെ ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.

.
കാശിയുടെ വലം കൈ, പാർവതിയുടെ കൈത്തണ്ടയിൽ മുറുകി..

ആഹ്

. അവൾ വേദനയോടു കൂടി, കൈ വലിക്കുവാൻ ശ്രമിച്ചുവെങ്കിലും, അവന്റെ ബലം കൂടിക്കൂടി വന്നു..

” നീ ജ്വല്ലറിയുടെ പേര് പറയുന്നുണ്ടോ ഇല്ലയോ…. മര്യാദയ്ക്ക് സത്യം പറയുന്നതാണ് നല്ലത്, ഇല്ലെങ്കിൽ എന്റെ മറ്റൊരു മുഖം ആവും നീ കാണാൻ പോകുന്നത്  ”

അവന്റെ ശബ്ദം കുറച്ചുകൂടി ഗൗരവത്തിൽ ആയി.

” സ്വാമീസ് ജ്വല്ലറി”

അവൾ പതിയെ പറഞ്ഞു..

” ഗോൾഡ് കവറിങ് ആഭരണങ്ങൾ വിൽക്കുന്ന ഷോപ്പ് അല്ലേടി അത് ”

അവന്റെ ശബ്ദം മുഴങ്ങിയപ്പോൾ എല്ലാവരും  അന്താളിച്ചു നിൽക്കുകയാണ്.

അതെ എന്ന് പാർവതി ശിരസനക്കി.

“കാശി……. നീ ഇത് എന്തൊക്കെയാണ് മോനെ വിളിച്ചു പറയുന്നത്….”

രാധ ചെറിയമ്മ വന്നു അവന്റെ തോളിൽ കൈവെച്ചു.

” ചതിക്കപ്പെടുകയായിരുന്നു ഞാൻ…. എന്നെ ഒരു വിഡ്ഢിയാക്കുകയായിരുന്നു ഇവളും ഇവളുടെ വീട്ടുകാരും കൂടി…… 250 പവൻ സ്ത്രീധനം പറഞ്ഞുകൊണ്ട്, ഗോൾഡ് കവറിങ് ആഭരണം ആണ് മകൾക്ക് ആയി കൊടുത്തു കൊണ്ട് നമ്മു ടെ ഈ കുടുംബത്തിലേക്ക് ഇവളെ ഇറക്കി വിട്ടത് ”

“മോനെ……”

. സുഗന്ധി ഓടി വന്നു മകന്റെ മുന്നിലേക്ക്..

“വിളിക്കരുത്… ഒറ്റ എണ്ണം…..”

അവൻ അവരെ നോക്കി മുരണ്ടു..

എന്നിട്ട് വീണ്ടും പാർവതി യുടെ നേർക്ക് തിരിഞ്ഞു..

അവളെ നോക്കി പുച്ഛത്തോട് കൂടി അവൻ
വധുവിന്റെ വേഷത്തിൽ, പൊന്നിൽ കുളിച്ചു എന്നപോൽ അണിഞ്ഞു ഒരുങ്ങി നിൽക്കുന്ന പാർവതി യുടെ മുന്നിലേക്ക് വീണ്ടും നടന്നു വന്നു.

അപമാനഭാരത്താൽ അവളുടെ മുഖം കുനിഞ്ഞു.

അവൻ അടുത്തേക്ക് വരും തോറും അവളുടെ നെഞ്ചിടിപ്പിന്റെ വേഗത ഏറി..

ഈ ഭൂമി പിളർന്നു താൻ ഒന്ന് താഴേക്ക് പോയിരിന്നു എങ്കിൽ എന്നാണ് അവൾ അപ്പോള് ഓർത്തത്..

പാർവതി……….

ഇടി മുഴക്കം പോലെ കാശിനാഥന്റെ ശബ്ദം അവിടമാകെ  വീണ്ടും പ്രതിധ്വനിച്ചു…

നിറഞ്ഞു തുളുമ്പിയ മിഴികൾ ഉയർത്തി അവൾ കാശിയെ മെല്ലെ നോക്കി.

 

“ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി എനിക്ക്…… അതുo നിന്റെ നാവിൽ നിന്നും….ഉത്തരം സത്യസന്തം ആകണം എന്നൊരു നിർബന്ധം മാത്രം എനിക്ക് ഒള്ളു…..”

 

അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു.

അവൾ സമ്മത ഭാവത്തിൽ തല കുലുക്കി.

.

“നിന്റെ അച്ഛൻ സേതു മാധവൻ, നിനക്കായി സ്ത്രീധന,തന്ന ഈ 250പവൻ സ്വർണം,മുക്കു പണ്ടം ആണെന്നുള്ള കാര്യം നിനക്ക് അറിയാമായിരുന്നോ ഇല്ലയോ…..”

 

എല്ലാവരുടെയും ദൃഷ്ടി അവളിലേക്ക് ആണ്..

എന്താണ് അവളുടെ മറുപടി എന്നറിയുവാൻ…..

“ചോദിച്ചത് കെട്ടില്ലെടി നീയ്…..”

അവന്റ ശബ്ദം ഉയർന്നതും പാർവതിയെ ഞെട്ടി വിറച്ചു.

“നിനക്ക് അറിയാമായിരുന്നോ ടി നിന്റെ തന്തേടെ ഈ തരം താഴ്ന്ന കളി ”

അവൾ തല കുലുക്കിയതും അവന്റെ കണ്ണിൽ കനൽ എരിഞ്ഞു തുടങ്ങി.

“ഉറക്കെ പറയെടി പുല്ലേ……..”

“എനിക്ക്…. എനിക്ക് അറിയാമായിരുന്നു…..”

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവന്റെ വലത് കൈ പത്തി ഒരു ഊക്കോട് കൂടി അവളുടെ കവിളിൽ പതിഞ്ഞിരുന്നു.

 

ആഹ്…….

പാർവതി പിന്നോട്ട് മറിയാൻ തുടങ്ങിയതും, അവൻ ത്തന്നെ അവളെ പിടിച്ചു നേരെ നിറുത്തി..

എല്ലാവരുടെയും മുന്നിലേക്ക്…..

 

മതിയായില്ലേ…. എല്ലാവർക്കും മതിയായില്ലേ….എന്റെ ജീവിതം നശിപ്പിച്ചില്ലേ എന്റെ അച്ഛനും അമ്മയും കൂടെ…

അവന്റ ശബ്ദം അവിടമാകെ നിറഞ്ഞു..

സ്വന്തം മകന് വേണ്ടി അച്ഛൻ ആലോചിച്ചു ഉറപ്പിച്ചു തന്നത് ആണ്…

പുച്ഛത്തോടെ അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.

അയാൾക്ക്  അപ്പോൾ മകന്റെ നേർക്ക് നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല

“ഉറ്റ സുഹൃത്തിന്റെ മോളെ കണ്ടു പിടിച്ചപ്പോൾ അച്ഛന് ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു… ല്ലേ… എന്നിട്ട് ഒടുക്കം എന്തായി…….”

കൃഷ്ണ മൂർത്തിയുടെ തല കുനിഞ്ഞു..

ആദ്യം ആയിട്ട്..

അതും എല്ലാവരുടെയും മുന്നിൽ വെച്ചു.

” നന്നായി ആലോചിച്ചുവേണം തീരുമാനമെടുക്കാൻ എന്നുള്ളത് എത്രവട്ടം ഞാൻ അച്ഛനോട് അമ്മയോടും പറഞ്ഞു,,, അപ്പോഴേക്കും അച്ഛൻ വാക്ക് പറഞ്ഞു എന്നു പറഞ്ഞായിരുന്നു എന്നോട് ബഹളം കൂട്ടിയത്… ഒടുക്കം കാര്യങ്ങൾ എത്രത്തോളം എത്തിച്ചു അല്ലേ… ”

ആരോടും ഒരു വാക്കുപോലും പറയാതെ കൊണ്ട് അവൻ തന്റെ മുറിയിലേക്ക് സ്റ്റെപ്സ് ഓരോന്നായി വേഗത്തിൽ കയറി കൊണ്ട് നടന്നു..

 

പാർവതി നിറഞ്ഞ മിഴികൾ ഒന്ന് തുടച്ചു മാറ്റാൻ പോലും ആവാതെ വേദന യോട് കൂടി നിൽക്കുക ആണ്..

എല്ലാവരുടെയും മുറുമുറുപ്പ് ഉയർന്നു വന്നു.

എല്ലാം കേൾക്കാൻ വിധിക്കപ്പെട്ടവൾ ആണ് താനെന്നു അവൾ ഓർത്തു..

തെറ്റ് ചെയ്ത് പോയി…. പൊറുക്കാനാവാത്ത തെറ്റ്…കാശി യുടെ കൈ പതിഞ്ഞ അവളുടെ കവിൾത്തടം മരവിച്ചു ഇരിക്കുക ആണ് അപ്പോളും

സ്വീകരണ മുറിയിലെ ചർച്ച ചൂടുപിടിക്കുക ആണ്…

പരിഹാസങ്ങൾ ഏറ്റു വാങ്ങി കൊണ്ട് സ്വയം ഉരുകി നിൽക്കുക ആയിരുന്നു പാർവതി അപ്പോളും..

തോളിൽ ആരോ കൈ വെച്ചതും അവൾ തിരിഞ്ഞു നോക്കി..

വൈദ്ദേഹി ചേച്ചി..

ദേഷ്യം ആണ് മുഖത്ത്.

വരൂ….

അവർ പറഞ്ഞതിൻ പ്രകാരം, പിന്നാലെ അവളും സ്റ്റെപ് കയറി മുകളിലേക്ക് പോയി.

ചെറിയ ഒരു ഇടനാഴി കഴിഞ്ഞു,, വിശാലമായ ഒരു മുറിയിലേക്ക് ആണ് വൈദ്ദേഹി പോയത്.

ഡോറിൽ തട്ടി നോക്കി.

ലോക്ക് അല്ലെന്ന് മനസിലായി..

തുറന്ന് അകത്തേക്ക് കയറി.

മുറിയുടെ വലതു വശത്തായി കൊത്തു പണികളാൽ തീർത്ത ഒരു കട്ടിൽ കിടപ്പുണ്ട്….

അതിന്റ അരികിലായി ഒരു കസേരയും.

അവിടെ വിവാഹ വേഷത്തിൽ തന്നെ ഇരിക്കുക ആയിരുന്നു കാശി…

അവന്റ മുഖം കാണും തോറും വൈദ്ദേഹി ക്ക് നെഞ്ചുപൊട്ടി..

കാശി..

അവളുടെ വിളിയൊച്ച കേട്ടതും അവൻ മുഖം ഉയർത്തി.

പിന്നിൽ നിൽക്കുന്ന പാർവതിയെ കണ്ടതും അവന്റെ, ഭാവം മാറി…

ആരോട് ചോദിച്ചിട്ടാണ്, ഇവളെ എന്റെ മുറിയിലേക്ക് കയറ്റി കൊണ്ടുവന്നത്…

അവൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!